ഇന്ത്യന്‍ കൊവിഡ് വാക്സിന് 2021ല്‍ വിപണിയിലെത്തും: കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചു ദശലക്ഷത്തിലേക്ക് അടുക്കവെ അടുത്തവര്‍ഷം ആദ്യത്തോടെ രാജ്യം കോവിഡ് പ്രതിരോധ മരുന്ന് വിപണിയില്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. അതേസമയം, വാക്സിന് പുറത്തിറക്കുന്നതിന്റെ കൃത്യം തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചു ദശലക്ഷത്തിലേക്ക് അടുക്കവെ അടുത്തവര്‍ഷം ആദ്യത്തോടെ രാജ്യം കോവിഡ് പ്രതിരോധ മരുന്ന് വിപണിയില്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. അതേസമയം, വാക്സിന് പുറത്തിറക്കുന്നതിന്റെ കൃത്യം തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ഓക്സ്ഫോഡ് സര്‍വകലാശാലയും മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിച്ച കൊവിഡ് വാക്സിന്റെ പരീക്ഷണം ബ്രിട്ടീഷ് അധികൃതരില്‍നിന്ന് അനുമതി ലഭിച്ചതോടെ പുനരാരംഭിച്ചതായി ആസ്ട്രസെനക വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. വാക്സിന് പരീക്ഷിച്ച ഒരാളില്‍ അജ്ഞാത രോഗം കണ്ടെത്തിയതോടെ നേരത്തേ വാക്സിന് പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഡ്രഗ് കണ്ട്രോളര് ഓഫ് ഇന്ത്യ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതോടെയാണ് ഇന്ത്യയില്‍ വാക്സിന് പരീക്ഷണത്തിന് നേതൃത്വം നല്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ട് പരീക്ഷണം നിര്‍ത്തിവെച്ചത്.
എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച ശേഷം മാത്രമേ വാക്സിന് മനുഷ്യരില്‍ പരീക്ഷണം നടത്തുവെന്ന് മന്ത്രി ഉറപ്പുനല്‍കി. വാക്സിന് സുരക്ഷ, ചെലവ്, ആവശ്യകത എന്നീ പ്രശ്നങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്തുവരുന്നതായും മന്ത്രി അറിയിച്ചു. വാക്സിന് തയാറായി കഴിഞ്ഞാല്‍ ആവശ്യകത അനുസരിച്ച് മുന്‍ഗണന ക്രമം അനുസരിച്ചായിരിക്കും വിതരണം. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.