വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യം; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ തുറന്നടിച്ച് ശശി തരൂര്‍
കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്.
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റ നാണംകെട്ട തോല്‍വിയില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം കനക്കുന്നു. ശശി തരൂര്‍ എംപി മാറ്റം അനിവാര്യമെന്ന് പരസ്യനിലപാട് എടുത്താണ് ശശി തരൂര്‍ എംപി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ശക്തമായ വിമര്‍ശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. നേതൃത്വത്തിനെതിരായ പൊട്ടിത്തെറികള്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ രൂക്ഷമാകും.
ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ വേദനിക്കുന്നു.
കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്.
ഒരു കാര്യം വ്യക്തമാണ് നമുക്ക് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ്.
Full View