ചെറുവത്തൂരിലെ കിണര്‍ വെള്ളത്തില്‍ ഷിഗെല്ല സാന്നിധ്യം കണ്ടെത്തി

ചെറുവത്തൂരിലെ കടയില്‍നിന്ന് ഷവര്‍മ കഴിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിക്കുകയും 50ലേറെപ്പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.

Update: 2022-05-17 13:47 GMT

കാസര്‍കോട്: ചെറുവത്തൂരിലെ കിണറിലെയും കുഴല്‍ക്കിണറിലെയും വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം. ചെറുവത്തൂരിലെ കടയില്‍നിന്ന് ഷവര്‍മ കഴിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിക്കുകയും 50ലേറെപ്പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.

ഭക്ഷ്യ സുരക്ഷാ വകുപ്പ് കോഴിക്കോട് അനലിറ്റിക്കല്‍ ലാബിലേക്കു പരിശോധനയ്ക്ക് അയച്ച സാംപിളുകളിലാണ് ഷിഗെല്ല കണ്ടെത്തിയത്. അഞ്ചു സാംപിളുകളില്‍ ഷിഗെല്ലയും പന്ത്രണ്ട് എണ്ണത്തില്‍ ഇ കോളിയും കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 4നു സാംപിളായി ശേഖരിച്ച വെള്ളത്തിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

Tags:    

Similar News