കൊവിഡിനൊപ്പം എറണാകുളത്ത് ഷിഗെല്ലയും ;ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

എടത്തല കൊമ്പാറ സ്വദേശിയായ 9 വയസുള്ള ആണ്‍കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 14ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 19 ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്

Update: 2021-04-20 13:05 GMT
കൊവിഡിനൊപ്പം എറണാകുളത്ത് ഷിഗെല്ലയും ;ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയില്‍ ഷിഗെല്ലയും.ജില്ലയില്‍ ഇന്ന് ഒരു ഷിഗെല്ല കേസ് കൂടി സ്ഥിരീകരിച്ചു.എടത്തല കൊമ്പാറ സ്വദേശിയായ 9 വയസുള്ള ആണ്‍കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 14ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 19 ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പമുള്ള യാത്രവേളകളില്‍ പുറത്തു നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നായിരിക്കാം കുട്ടിയ്ക്ക് ഷിഗെല്ല രോഗബാധയുണ്ടായത് എന്ന് സംശയിക്കുന്നു.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പ്രദേശത്തും സമീപ പ്രദേശങ്ങളിലും വയറിളക്ക രോഗനിരീക്ഷണവും പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിക്കുകയും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പ്രദേശത്തെ ആര്‍ക്കും തന്നെ സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.ഈ വര്‍ഷത്തില്‍ ജില്ലയില്‍ ഇതുവരെ 6 ഷിഗല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.കാലടി(2),മരട്, വാഴക്കുളം, കറുകുറ്റി എന്നീ പ്രദേശങ്ങളിലാണ് നേരത്തെ ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Tags:    

Similar News