അല്‍ ജസീറ മാധ്യമപ്രവര്‍ത്തകയെ ഇസ്രായേല്‍ സേന കൊലപ്പെടുത്തി

Update: 2022-05-11 05:23 GMT

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ വെച്ച് അല്‍ ജസീറയുടെ മാധ്യമ പ്രവര്‍ത്തകയായ ഷിറിന്‍ അബു അക്ലേയെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച ജെനിന്‍ നഗരത്തില്‍ ഇസ്രായേലി പരിശോധനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അവര്‍ കൊല്ലപ്പെട്ടത്.

'കൊല്ലപ്പെടാന്‍ ഇടയാക്കിയ സാഹചര്യം വ്യക്തമല്ല, എന്നാല്‍, അബു അക്ലേയുടെ തലയ്ക്ക് വെടിയേറ്റതായി വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാകുന്നതായി അല്‍ ജസീറ പ്രതിനിധി നിദ ഇബ്രാഹിം പറഞ്ഞു.

'ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അവളുടെ മരണം സ്ഥിരീകരിച്ചു എന്ന വിവരമാണ് നമുക്ക് ലഭ്യമായത്. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കുള്ള ഒരു നഗരത്തില്‍ ഇസ്രായേല്‍ നടത്തിയ റെയ്ഡിനിടേയാണ് അബു അക്ലേക്ക് വെടിയേറ്റത്'. അവര്‍ കൂട്ടിച്ചേര്‍ത്തു.

2000ല്‍ രണ്ടാം ഫലസ്തീന്‍ ഇന്‍തിഫാദയുടെ തുടക്കം മുതല്‍ അല്‍ ജസീറയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട മാധ്യമ പ്രവര്‍ത്തകയാണ് അബു അക്ലേയെന്നും നിദ ഇബ്രാഹിം പറഞ്ഞു.

Tags:    

Similar News