അമിത് ഷായെ വിമര്‍ശിച്ച് ലേഖനം; ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടിസ്

Update: 2023-04-30 04:00 GMT

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനത്തിന്റെ പേരില്‍ സിപിഎം രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് നോട്ടീസയച്ചത്. ലേഖനം സംബന്ധിച്ച് രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. ലേഖനത്തിന്റെ ഉള്ളടക്കം ദേശവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നല്‍കിയ പരാതിയിലാണ് രാജ്യസഭാ ചെയര്‍മാന്‍ നോട്ടീസയച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെഴുതിയ ലേഖനത്തിന്റെ പേരിലാണ് നടപടി. മോദി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് സൂറത്ത് കോടതി രണ്ടുവര്‍ഷം തടവ് വിധിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയിരുന്നു.


Tags:    

Similar News