കേരളത്തിലേയ്ക്കുള്ള ശ്രമിക് ട്രെയിന്‍ പുറപ്പെട്ടു
1304 പേരാണ് അവസാന പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ 1120 പേര്‍ യാത്രയെക്കത്തി. ഡല്‍ഹിയില്‍ നിന്നും ജോലി നഷ്ടപ്പെട്ട നഴ്‌സുമാരടക്കം 809 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 311പേരുമാണ് യാത്ര ചെയ്യുന്നത്.
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്കും ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി ഒറ്റപ്പെട്ടു പോയവര്‍ക്കുമായി അനുവദിച്ച നോണ്‍ എസി ശ്രമിക് ട്രെയിന്‍ കേരളത്തിലേയ്ക്ക് പുറപ്പെട്ടു. വെള്ളിയാഴ്ച 12ന് തിരുവനന്തപുരത്തെത്തും. കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിങ്ങനെ അഞ്ചു സ്‌റ്റോപ്പുകളാണുള്ളത്.
1304 പേരാണ് അവസാന പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ 1120 പേര്‍ യാത്രയെക്കത്തി. ഡല്‍ഹിയില്‍ നിന്നും ജോലി നഷ്ടപ്പെട്ട നഴ്‌സുമാരടക്കം 809 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 311പേരുമാണ് യാത്ര ചെയ്യുന്നത്. യുപിയില്‍ നിന്ന് 103, ജമ്മു ആന്റ് കാശ്മീരില്‍ നിന്ന് 12, ഹരിയാന 110, ഹിമാചല്‍ പ്രദേശില്‍ നിന്ന് 50, ഉത്തരാഖണ്ഡ് 36 പേരാണ് യാത്ര ചെയ്യുന്നത്. ഇവരില്‍ 700 വിദ്യാര്‍ത്ഥികളും 60 ഗര്‍ഭിണികളുമുണ്ട്.
ഡല്‍ഹിയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി 11 ജില്ലകളിലായി 12 സ്‌ക്രീനിംഗ് സെന്ററുകള്‍ ക്രമീകരിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കാനിംഗ് റോഡിലുള്ള കേരള സ്‌കൂളിലാണ് സ്‌ക്രീനിംഗ് ക്രമീകരിച്ചത്. ഇവരെ അതത് കേന്ദ്രങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ ക്രമീകരിച്ച ഡിറ്റിസി ബസുകളില്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചു. കേരള സ്‌കൂളില്‍ നിന്നുള്ള യാത്രക്കാരെ ഡല്‍ഹി സര്‍ക്കാരിന്റെ 10 ബസുകളിലും പണിക്കേഴ്‌സ് ട്രാവല്‍സിന്റെ രണ്ടു ബസുകളിലുമായി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചു.
കേരള സ്‌കൂളില്‍ എത്തിയവര്‍ക്ക് ജനസംസ്‌കൃതി, ഡല്‍ഹി മലയാളി അസോസിയേഷന്‍, ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ എന്നീ ഡല്‍ഹിയിലെ മലയാളി സംഘടനകളും കേരള എഡ്യുക്കേഷന്‍ സൊസൈറ്റിയും ഭക്ഷണവും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഡല്‍ഹി സര്‍ക്കാരും ഒരു ദിവസത്തെ ഭക്ഷണം ക്രമീകരിച്ചു. കേരള സര്‍ക്കാരിനു വേണ്ടി കേരള ഹൗസും നോര്‍ക്കയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. യാത്രക്കാര്‍ രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള ഭക്ഷണവും വെള്ളവും സാനിട്ടൈസര്‍, മാസ്‌ക് തുടങ്ങിയവയും കരുതണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ട്രെയിനിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കണമെന്നും കൊവിഡ് ജാഗ്രതാ വെബ് പോര്‍ട്ടലില്‍ ഇപാസിനായി രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.