കോഴിക്കോട്ടു നിന്നും 2946 അതിഥി തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങി

യു.പിയിലേക്കുള്ള തീവണ്ടി വൈകീട്ട് മൂന്ന് മണിയോടെയും പശ്ചിമബംഗാളിലേക്കുള്ള വണ്ടി രാത്രി ഏഴ് മണിയോടെയുമാണ് പുറപ്പെട്ടത്.

Update: 2020-05-30 18:37 GMT

കോഴിക്കോട്: പശ്ചിമബംഗാളിലെ എന്‍സിബിയിലേക്ക് 1444 ഉം ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലേക്ക് 1502 ഉം അതിഥി തൊഴിലാളികള്‍ കോഴിക്കോട് നിന്നുള്ള പ്രത്യേക തീവണ്ടികളില്‍ സ്വദേശങ്ങളിലേക്ക് മടങ്ങി. യു.പിയിലേക്കുള്ള തീവണ്ടി വൈകീട്ട് മൂന്ന് മണിയോടെയും പശ്ചിമബംഗാളിലേക്കുള്ള വണ്ടി രാത്രി ഏഴ് മണിയോടെയുമാണ് പുറപ്പെട്ടത്. പശ്ചിമബംഗാളിലേക്ക് വടകര താലൂക്കില്‍ നിന്നുള്ള അതിഥി തൊഴിലാളികളും യു.പിയിലേക്ക് കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളില്‍ നിന്നുള്ള അതിഥി തൊഴിലാളികളുമാണ് മടങ്ങിയത്.

പശ്ചിമബംഗാളിലേക്ക് 965 ഉം യു.പിയിലേക്ക് 920 ഉം രൂപയായിരുന്നു നിശ്ചയിക്കപ്പെട്ട ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തതായിരുന്നു. ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ നിന്ന് ആരോഗ്യ പരിശോധനകള്‍ക്ക് ശേഷമാണ് കെഎസ്ആര്‍ടിസി ബസുകളിലായി അതിഥി തൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിച്ചത്. ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ നല്‍കിയാണ് ഇവരെ ജില്ലാ ഭരണകൂടം യാത്രയാക്കിയത്. 

Tags:    

Similar News