സില്‍വര്‍ ലൈന്‍ ചര്‍ച്ച; ജോസഫ് സി മാത്യുവിന് പകരം ശ്രീധര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കും
തിരുവനന്തപുരം: പദ്ധതിയില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് സര്‍ക്കാന്‍ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലില്‍ മാറ്റം. ജോസഫ് സി മാത്യുവിനെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനെ ഉള്‍പ്പെടുത്തി. ഉപാധികളോടെയാണ് അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചത്. ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ, കണ്ണൂര്‍ ഗവ. കോളജ് ഓഫ് എന്‍ജിനീയറിങ് റിട്ട, പ്രിന്‍സിപ്പല്‍ ഡോ. ആര്‍ വി ജി മേനോന്‍, പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാവും ഇനി പദ്ധതിയെ എതിര്‍ത്ത് സംസാരിക്കുന്നത്.
ഏപ്രില്‍ 28ന് രാവിലെ 11 ന് ഹോട്ടല്‍ താജ് വിവാന്തയിലാണ് പരിപാടി നടക്കുക. എന്നാല്‍, ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാന്‍ സര്‍ക്കാരോ കെ റെയില്‍ അധികൃതരോ തയ്യാറായിട്ടില്ല. വ്യാഴാഴ്ച നടക്കുന്ന സംവാദത്തില്‍ പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്നും ഡിജിറ്റല്‍ സര്‍വകലാശാലാ വിസി സജി ഗോപിനാഥിനെയും മാറ്റും. സജി ഗോപിനാഥ് സ്ഥലത്തില്ലാത്തതാണ് അദ്ദേഹത്തെ മാറ്റാന്‍ കാരണം. ജോസഫിനെ നേരത്തെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നതും സംവാദത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നതാണ്. ഒഴിവാക്കുന്നതിനെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയില്ലെന്ന് ജോസഫ് സി മാത്യു വ്യക്തമാക്കി.