സില്‍വര്‍ ലൈന്‍: പദ്ധതിയ്ക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍
സാമൂഹികാഘാത പഠനത്തിനായി കേരളം റെയില്‍വെ മന്ത്രാലയത്തെ സമീപിച്ചിട്ടില്ലെന്നുംകേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.കെ റെയില്‍ മാഹിയിലൂടെ കടന്നു പോകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് അന്തിമമായിട്ടില്ലെന്നും പദ്ധതിയ്ക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.കെ റെയില്‍ പദ്ധതിക്കെതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.സാമൂഹികാഘാത പഠനത്തിനായി കേരളം റെയില്‍വെ മന്ത്രാലയത്തെ സമീപിച്ചിട്ടില്ലെന്നുംകേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കെ റെയില്‍ മാഹിയിലൂടെ കടന്നു പോകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് നാലു കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കെ റെയില്‍ മാഹി വഴിയുണ്ടാകുമോ എന്ന് വ്യക്തമാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്.സില്‍വര്‍ ലൈന്‍ സര്‍വ്വേ നടന്ന സ്ഥലങ്ങളില്‍ ബാങ്ക് വായ്പ്പ് നിഷേധിച്ച സംഭവത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ആവശ്യമെങ്കില്‍ പ്രത്യേക ഉത്തരവിറക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
വേനലവധിയ്ക്ക് ശേഷം ഹരജികള്‍ പരിഗണിക്കാനായി മാറ്റി.സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണോ കല്ലിടുന്നത്, സമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടോ, സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ, പുതുച്ചേരിയിലൂടെ റെയില്‍ പോകുന്നുണ്ടോ എന്നീ ചോദ്യങ്ങളാണ് ഇന്നലെ ഹൈക്കോടതി കോടതി ഉന്നയിച്ചിരുന്നത്.ഇക്കാര്യങ്ങളല്‍ ഇന്ന് വിശദീകരണം സമര്‍പ്പിക്കാന്‍ കേന്ദ്ര.സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.