സില്‍വര്‍ ലൈന്‍:സര്‍ക്കാരിന് സര്‍വ്വേ തുടരാമെന്ന് ഹൈക്കോടതി: സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ
സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍വ്വേ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.സര്‍ക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവിറക്കിയതെന്ന് അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
കൊച്ചി: സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് ആശ്വാസം.ഭുമി സര്‍വ്വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍വ്വേ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.സര്‍ക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവിറക്കിയതെന്ന് അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
സാമൂഹികാഘാത സര്‍വേ നിര്‍ത്തി വെയ്ക്കുന്നത് പദ്ധതി വൈകാന്‍ കാരണമാകും, ഇത് പദ്ധതി ചെലവ് ഉയരാന്‍ ഇടയാക്കുമെന്നും സര്‍ക്കര്‍ കോടതിയില്‍ വാദിച്ചു.സില്‍വര്‍ ലൈനിനെതിരായ ഹരജി സമര്‍പ്പിച്ചവര്‍ പദ്ധതിയുടെ ഡിപിആറിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.സില്‍വ ലൈനുമായി ബന്ധപ്പെട്ട് സര്‍വ്വേ തടയണമെന്നാവശ്യപ്പെട്ട് കോട്ടയം അടക്കമുള്ള ജില്ലകളില്‍ നിന്നുള്ള 13 ലധികം പേരാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ ഹരജിയുമായി സമീപിച്ചത്.തുടര്‍ന്ന് ഹരജിയില്‍ വാദം കേട്ട സിംഗിള്‍ ബെഞ്ച് ഹരജിക്കാരുടെ ഭൂമിയില്‍ സര്‍വ്വേ തടഞ്ഞുകൊണ്ട് ഉത്തരവിടുകയായിരുന്നു.
സ്വകാര്യ ഭൂമിയില്‍ 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരമുളള പ്രാഥമിക നോട്ടിഫിക്കേഷന്‍ വിജ്ഞാപനം ചെയ്യാതെ സര്‍വ്വെ കല്ലുകള്‍ ഇടാന്‍ നിയമപരമായി സാധിക്കില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.ഭൂമി സര്‍വ്വേ അതിര്‍ത്തി നിയമപ്രകാരം നിലവിലുള്ള അതിര്‍ത്തികള്‍ മാത്രം നിശ്ചയിക്കാനേ സര്‍വ്വേ ഉദ്യോഗസ്ഥര്‍ക്ക് അനുവാദമുള്ളൂവെന്നും സ്വകാര്യ ഭൂമിക്കുള്ളില്‍ സര്‍വ്വേകല്ലുകള്‍ ഭൂമി സര്‍വ്വേ അതിര്‍ത്തി നിയമപ്രകാരം സ്ഥാപിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഹരജിക്കാര്‍ വാദിച്ചത്.