നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി സിംഗപ്പൂര്‍; സപ്തംബര്‍ മുതല്‍ ക്വാറന്റൈന്‍ രഹിത യാത്രയ്ക്ക് അനുമതി നല്‍കിയേക്കും
സിംഗപ്പൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി സിംഗപ്പൂര്‍. ഒരുവര്‍ഷത്തിലേറെയായി സിംഗപ്പൂരിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ഇത് വീണ്ടും തുറക്കുന്നതിനും അതിര്‍ത്തികള്‍ കടന്ന് രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കുന്നതിനുമുള്ള പദ്ധതികളാണ് രാജ്യം തയ്യാറാക്കുന്നത്. കൂടുതല്‍ വൈറസ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സപ്തംബര്‍ മുതല്‍ ക്വാറന്റൈന്‍ രഹിത യാത്രയ്ക്ക് അനുമതി നല്‍കാനാണ് ആലോചിക്കുന്നത്.
തെക്കുകിഴക്കന്‍ ഏഷ്യന്‍ നഗരസംസ്ഥാനമായ സിംഗപ്പൂര്‍ അപ്പോഴേക്കും ജനസംഖ്യയുടെ 80 ശതമാനം പേര്‍ക്കും പൂര്‍ണമായി വാക്‌സിനേഷന്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികാരികള്‍ പറയുന്നു. പ്രതിസന്ധി ഘട്ടത്തിലും രാജ്യം വീണ്ടും തുറക്കുന്നതുമായി മുന്നോട്ടുപോവുകയാണെന്ന് ധനമന്ത്രി ലോറന്‍സ് വോങ് പാര്‍ലമെന്റില്‍ പറഞ്ഞു. മുന്‍നിര കാരിയറായ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെയും എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഹാന്‍ഡ്‌ലര്‍ സാറ്റ്‌സ് ലിമിറ്റഡിന്റെയും ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. കുത്തിവയ്പ്പ് കൂട്ടുന്നതിലൂടെ പൂര്‍ണമായും വാക്‌സിനേഷന്‍ ലഭിച്ച ആളുകളുടെ വലിയ ഒത്തുചേരലുകള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ലഘൂകരിക്കാന്‍ അധികാരികളെ അനുവദിക്കും.
അതിര്‍ത്തികള്‍ വീണ്ടും തുറക്കാനും മറ്റ് രാജ്യങ്ങളുമായോ അല്ലെങ്കില്‍ അണുബാധ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുമായോ യാത്രാ ഇടനാഴികള്‍ സ്ഥാപിക്കാനും രാജ്യത്തിന് കഴിയും. രാജ്യത്ത് അടുത്തിടെ കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണെങ്കിലും രാജ്യം വീണ്ടും തുറക്കണമെന്ന് മന്ത്രിമാര്‍ ആവശ്യമുന്നയിച്ച സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയശേഷം രാജ്യം തുറക്കുകയെന്നത് പ്രായോഗികമല്ല.
സിംഗപ്പൂരിന്റെ പ്രതിരോധ കുത്തിവയ്പ്പ് ലക്ഷ്യത്തിലെത്തിയാല്‍ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ രാജ്യമായി അവകാശപ്പെടാം. ഇതിനകം ജനസംഖ്യയില്‍ 75 ശതമാനം പേര്‍ക്കെങ്കിലും രാജ്യത്ത് ഒരു ഡോസ് എങ്കിലും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇത് ആഗോള വാക്‌സിന്‍ ട്രാക്കറില്‍ എട്ടാം സ്ഥാനത്താണ്. സിംഗപ്പൂരിലെ കരോക്കെ ലോഞ്ചുകളില്‍ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ജൂലൈ പകുതിയോടെ കനത്ത തിരിച്ചടി നേരിട്ടു. ക്ലസ്റ്ററുകളില്‍ ആയിരത്തിലധികം ആളുകള്‍ക്ക് രോഗം പിടിപെടുകയും ചെയ്തിരുന്നു.