കൊവിഡ്: ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയില്‍
എംജിഎം ഹെല്‍ത്ത് കെയറില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കി
ചെന്നൈ: കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജനപ്രിയ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍.എംജിഎം ഹെല്‍ത്ത് കെയറില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കി
'ആഗസ്ത അഞ്ചിന് കൊവിഡ് ബാധിച്ച് എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ച് ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിലാണ്. ആഗസ്ത് 13 രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി. നിലഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.'-ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തനിക്ക് കൊവിഡ് ബാധിച്ചെന്ന വിവരം ആഗസ്ത് അഞ്ചിനാണ് എസ്പിബി അറിയിച്ചത്. കുറച്ചു ദിവസങ്ങളായി പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയുമുണ്ടായിരുന്നെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ എസ്പിബി അറിയിക്കുകയായിരുന്നു. ഭയപ്പെടാനൊന്നുമില്ലെന്നും കുടുംബത്തിന്റെ സുരക്ഷയെ കരുതിയാണ് ഹോം ക്വാറന്റൈന്‍ ഒഴിവാക്കി ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്നും വീഡിയോയില്‍ എസ്പിബി വ്യക്തമാക്കിയിരുന്നു.
'ചെറിയ ജലദോഷവും പനിയും മാത്രമേയുള്ളൂ, മറ്റു ബുദ്ധിമുട്ടുകളൊന്നും ഇപ്പോഴില്ല. രണ്ടു ദിവസത്തിനകം ആശുപ്ത്രി വിടാമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. നിരവധി പേര്‍ ആരോഗ്യസ്ഥിതി അന്വേഷിച്ച് വിളിക്കുന്നുണ്ടെന്നും ഭയപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എല്ലാവരുടെയും സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദിയും അദ്ദേഹം പ്രകാശിപ്പിച്ചിരുന്നു.