യഹ്‌യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന് റിപോര്‍ട്ട്
പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്
ഗസ സിറ്റി: ഹമാസ് രാഷ്ട്രീയ കാര്യ സമിതി തലവന്‍ യഹ്‌യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയാണ് ഇസ്രായേലി സൈന്യവുമായി പോരാടിയതെന്ന് റിപോര്‍ട്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് രക്തസാക്ഷിയായ സിന്‍വാറിന്റെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നു ദിവസമായി സിന്‍വാര്‍ ഒന്നും കഴിച്ചിരുന്നില്ലെന്നാണ് റിപോര്‍ട്ടിലുള്ളത്.
ഗസയിലേക്ക് ഇസ്രായേല്‍ അയക്കുന്ന അവശ്യവസ്തുക്കള്‍ ഹമാസ് കൊള്ളയടിക്കുന്നുവെന്ന സയണിസ്റ്റ്-അമേരിക്കന്‍ പ്രചാരണങ്ങള്‍ക്ക് എതിരെയുള്ള തെളിവും കൂടിയായി ഈ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് മാറുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ ഗസയിലേക്ക് നിലവില്‍ സഹായങ്ങളൊന്നും ഇസ്രായേല്‍ കടത്തിവിടുന്നില്ല. ഇതില്‍ ഇസ്രായേലിനോട് അമേരിക്കക്ക് വരെ വിയോജിപ്പുണ്ട്.