കൊവിഡ്: ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു
കുടുംബത്തിലെ കല്യാണത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹിയില്‍ നിന്നും സ്ത്രീ മക്കളെ കൊണ്ട് ധാന്‍ബാദിലെത്തിയത്.
റാഞ്ചി: കൊവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ജാര്‍ഖണ്ഡിലെ ദന്‍ബാദ് ജില്ലയിലുള്ള കത്‌റാസിലാണ് സംഭവം. 88 വയസുള്ള മാതാവും അഞ്ച് ആണ്‍ മക്കളുമാണ് ജൂലായ് 4നും ജൂലായ് 20നുമിടെയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
കുടുംബത്തിലെ കല്യാണത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹിയില്‍ നിന്നും സ്ത്രീ മക്കളെ കൊണ്ട് ധാന്‍ബാദിലെത്തിയത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അഞ്ച് ആണ്‍ മക്കള്‍ ചേര്‍ന്ന് ഇവരുടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. എന്നാല്‍ മരിച്ച സ്ത്രീയ്ക്ക് കൊവിഡ് ഉണ്ടായിരുന്നതായി അന്നേരം ആര്‍ക്കും അറിയില്ലായിരുന്നു. പിന്നീട് ഇവരുടെ ആറ് ആണ്‍മക്കളില്‍ അഞ്ച് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് പേരും മരണപ്പെടുകയായിരുന്നു. ഇതോടെ 15 ദിവസത്തിനുള്ളില്‍ ഒരു കുടുംബത്തില്‍ ആറ് മരണങ്ങള്‍ റിപോര്‍ട്ട് ചെയതു. 60 നും 70നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച സ്ത്രീയുടെ അഞ്ച് ആണ്‍മക്കളും. കൊവിഡ് ബാധിച്ച ഇവര്‍ അഞ്ച് പേരും ഒന്നിന് പിറകെ ഒന്നായി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡല്‍ഹിയില്‍ താമസിക്കുന്ന സ്ത്രീയുടെ മറ്റൊരു മകന്‍ മാത്രമാണ് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.