ആറാംഘട്ട വോട്ടെടുപ്പിനിടെ പലേടത്തും അക്രമം; പോളിങ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു
സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തി വീശി. ബംഗാളില്‍ ഘട്ടാര്‍ ബൂത്തിലെത്തിയ ബിജെപി സ്ഥാനാര്‍ഥി ഭാരതി ഘോസിനെ തൃമൂണല്‍ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു.
ന്യൂഡല്‍ഹി: ആറാം ഘട്ട വോട്ടെടുപ്പിനിടെ രാജ്യത്ത് പലപോളിങ് ബൂത്തുകളിലും അക്രമം. പട്‌നയില്‍ പോളിങ് ഉദ്യോഗസ്ഥന്‍ അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലുള്ള ഷാഗഞ്ജിലെ പോളിങ് ബൂത്തില്‍ പാര്‍ട്ടി പതാകകൊണ്ട് ചെരിപ്പ് തുടച്ചെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ വോട്ടറെ മര്‍ദ്ദിച്ചു. പോളിങ് ബൂത്തിന് പുറത്ത് ഒരു മരച്ചുവട്ടില്‍ കിടക്കുകയായിരുന്ന ബിജെപി പതാകയെടുത്ത് വോട്ടര്‍ തന്റെ ചെരിപ്പ് തുടച്ചുവെന്നാണ് ആരോപണം. ഇതു കണ്ടുവന്ന ഒരു ബിജെപി പ്രവര്‍ത്തകന്‍ ഇക്കാര്യം മറ്റുള്ളവരോട് പറഞ്ഞതോടെ ഒരു സംഘം ആളുകള്‍ ചേര്‍ന്നെത്തി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.
സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തി വീശി. ബംഗാളില്‍ ഘട്ടാര്‍ ബൂത്തിലെത്തിയ ബിജെപി സ്ഥാനാര്‍ഥി ഭാരതി ഘോസിനെ തൃമൂണല്‍ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. പട്‌നയില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ വെടിയേറ്റ് പോളിങ് ഉദ്യോഗസ്ഥന്‍ മരിച്ചു. സ്‌കൂള്‍ ടീച്ചറായ ശിവേന്ദ്ര കുമാര്‍ ആണ് മരിച്ചത്. ബിഹാറിലെ മധോപുര്‍ സുന്ദര്‍ ഗ്രാമത്തിലെ 275ാം ബൂത്തിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ശിവേമ്ദ്ര കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹോംഗാര്‍ഡിന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.