കണ്ടെത്തിയ അസ്ഥികൂടം കാണാതായ ബാര്‍ ജീവനക്കാരന്റേതെന്ന് തിരിച്ചറിഞ്ഞു

Update: 2020-06-27 05:37 GMT
കണ്ടെത്തിയ അസ്ഥികൂടം കാണാതായ ബാര്‍ ജീവനക്കാരന്റേതെന്ന് തിരിച്ചറിഞ്ഞു

കോട്ടയം: നാട്ടകത്ത് നിന്ന് കണ്ടെത്തിയ അസ്ഥികൂടം കാണാതായ ബാര്‍ ജീവനക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞു. ജൂണ്‍ മൂന്നിന് കുടവെച്ചൂരില്‍ നിന്ന് കാണാതായ കുമരകം ആശിര്‍വാദ് ബാറിലെ ജീവനക്കാരനായിരുന്ന വെളുത്തേടത്തുചിറയില്‍ ഹരിദാസിന്റെ മകന്‍ ജിഷ്ണു(23)വിന്റേതാണെന്ന് ബന്ധുക്കളാണ് സ്ഥിരീകരിച്ചത്. വസ്ത്രങ്ങളും ചെരുപ്പുമെല്ലാം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

    ജൂണ്‍ മൂന്നിനു രാവിലെ എട്ടിന് വീട്ടില്‍ നിന്നിറങ്ങിയ ജിഷ്ണു സൈക്കിള്‍ ശാസ്തക്കുളത്തിന് സമീപത്തു വച്ച് ബസില്‍ കുമരകത്തേക്ക് പോവുകയായിരുന്നു. യാത്രയ്ക്കിടെ ബാറില്‍ ജീവനക്കാരനായ സുഹൃത്തിനെ വിളിച്ചിരുന്നു. 8.45ഓടെ ഫോണ്‍ സ്വിച്ച് ഓഫാവുകയായിരുന്നു. രാത്രി ഏഴോടെ ബാര്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോളാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. അന്നുതന്നെ വൈക്കം പോലിസ് അന്വേഷണം ആരംഭിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

Skeleton was identified as the missing bar employee



Tags:    

Similar News