എസ്‌കെഎസ്എസ്എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെ ആക്രമിച്ച സംഭവം: രണ്ടു സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

ചെറ്റക്കണ്ടി മീത്തലെ ചെറിയ മംഗലത്ത് സുമേഷ്(39), തൂവ്വക്കുന്ന് നൂഞ്ഞമ്പ്രം കല്ലുള്ളതില്‍ മകന്‍ യഥു(30) എന്നിവരെയാണ് കൊളവല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2021-08-11 08:59 GMT

കണ്ണൂര്‍: എസ്‌കെഎസ്എസ്എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആര്‍ വി അബൂബക്കര്‍ യമാനി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചെറ്റക്കണ്ടി മീത്തലെ ചെറിയ മംഗലത്ത് സുമേഷ്(39), തൂവ്വക്കുന്ന് നൂഞ്ഞമ്പ്രം കല്ലുള്ളതില്‍ മകന്‍ യഥു(30) എന്നിവരെയാണ് കൊളവല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ, കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി 11 മണിയോടെ കല്ലിക്കണ്ടിതൂവക്കുന്ന് റോഡിലെ പെട്രോള്‍ പമ്പിന് സമീപം വച്ചായിരുന്നു സംഘം അബൂബക്കര്‍ യമാനിയെ ആക്രമിച്ചത്.കടവത്തൂര്‍ തെണ്ടപറമ്പ് മദ്‌റസയില്‍ നിന്നും തൂവക്കുന്ന് യമാനിയ അറബി കോളജിലേക്ക് പോകുന്നതിനിടെ കാറിലും ബൈക്കിലുമായി പിന്തുടര്‍ന്ന സംഘമാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബൂബക്കര്‍ യമാനിയെയും സഹപ്രവര്‍ത്തകന്‍ ശഫീഖ് വാഫിയേയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.തലപ്പാവ് ചെളിയിയില്‍ വലിച്ചെറിഞ്ഞതിന് ശേഷം രണ്ടുപേരെയും മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം ഇരുവരും കൊളവല്ലൂര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.




Tags:    

Similar News