മതപണ്ഡിതനെ അക്രമിച്ചവരെ രക്ഷപ്പെടുത്താന്‍ പോലിസ് നീക്കം; കര്‍ശന നടപടി വേണമെന്ന് എസ്‌കെഎസ്എസ്എഫ്

Update: 2021-08-11 12:56 GMT
മതപണ്ഡിതനെ അക്രമിച്ചവരെ രക്ഷപ്പെടുത്താന്‍ പോലിസ് നീക്കം; കര്‍ശന നടപടി വേണമെന്ന് എസ്‌കെഎസ്എസ്എഫ്

കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആര്‍ വി അബൂബക്കര്‍ യമാനിയെ അക്രമിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് എസ്‌കെഎസ്എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ അകാരണമായി ആക്രമണം അഴിച്ച് വിടുകയായിരുന്നു. പിടിക്കപ്പെട്ട പ്രതികളെ നിസാര വകുപ്പ് ചേര്‍ത്ത് രക്ഷപ്പെടുത്താനുള്ള പോലീസ് നീക്കം പ്രതിഷേധാര്‍ഹമാണ്.

നാടിന്റെ സമാധാനം കെടുത്തുന്ന അക്രമികളെ ഒറ്റപ്പെടുത്തുകയും കര്‍ശന ശിക്ഷ നല്‍കുകയും വേണമെന്ന് അവര്‍ പറഞ്ഞു.

Tags:    

Similar News