തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്യവുമായി ഇടഞ്ഞുനില്‍ക്കുന്ന ശേഭാ സുരേന്ദ്രന് ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലില്‍ സീറ്റ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് നിന്ന് മല്‍സരിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് ശോഭയ്ക്ക് ഒനല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യം ശോഭാ സുരേന്ദ്രനും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് ശോഭാ സുരേന്ദ്രനു സീറ്റ് നല്‍കിയതെന്നാണു വിവരം. സംസ്ഥാനത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ശോഭയുടെ പേരുണ്ടായിരുന്നില്ല. ഇതിനിടെ, ശോഭ മല്‍സരിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചിരുന്നു. കേന്ദ്ര നേതൃത്വം ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തഴയുകയായിരുന്നു. കഴിഞ്ഞ തവണ വി മുരളീധരന്‍ കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
Sobha Surendran will contest at Kazhakoottam