കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; കേരളത്തില്‍ അനിശ്ചിതകാല സമരത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: കുത്തകകള്‍ക്ക് തീറെഴുതി നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി കേരളത്തിലും സമരം തുടങ്ങുന്നു. സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് അനിശ്ചിതകാല കര്‍ഷകസമരം ആരംഭിക്കും. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നില്‍ ഇന്നു രാവിലെ 10നു അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും തുടര്‍ച്ചയായി രാവിലെ 10 മുതല്‍ വൈകീട്ട് ഏഴ് വരെ സമരം നടത്താനാണു തീരുമാനം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമര വോളന്റിയര്‍മാര്‍ എല്ലാ ദിവസവും പങ്കെടുക്കും. ഡിസംബര്‍ 14ന് ജില്ലാ കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത കര്‍ഷകസമിതി കണ്‍വീനര്‍ കെ എന്‍ ബാലഗോപാല്‍, എം വിജയകുമാര്‍, അഡ്വ. ജെ വേണുഗോപാലന്‍ നായര്‍, അഡ്വ. എസ് കെ പ്രീജ സംബന്ധിച്ചു.
Solidarity with the farmers protest; strike in Kerala begins today