രാമക്ഷേത്രം: 'പാര്‍ട്ടി നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു, താന്‍ ഭക്തനായ ഹിന്ദു'; ടി എന്‍ പ്രതാപന്റെ പരാതിക്ക് പിന്നാലെ ന്യായീകരണവുമായി കമല്‍നാഥ്
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുതിര്‍ന്ന നേതാക്കള്‍ പിന്തുണ നല്‍കുന്നതിനെതിരേ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാ എംപി ടി എന്‍ പ്രതാപന്‍ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് കമല്‍ നാഥ് വിശദീകരണവുമായി രംഗത്തുവന്നത്.
ഭോപ്പാല്‍: രാമക്ഷേത്ര വിഷയത്തില്‍ തന്റെ പാര്‍ട്ടിയുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും മറ്റെല്ലാ വിശ്വാസങ്ങളോടും ബഹുമാനമുള്ള ഒരു ഭക്തനായ ഹിന്ദു എന്നാണ് താന്‍ തന്നെ സ്വയം വിശേഷിപ്പിക്കുന്നതെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥ് പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുതിര്‍ന്ന നേതാക്കള്‍ പിന്തുണ നല്‍കുന്നതിനെതിരേ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാ എംപി ടി എന്‍ പ്രതാപന്‍ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് കമല്‍ നാഥ് വിശദീകരണവുമായി രംഗത്തുവന്നത്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ കമല്‍ നാഥും ദിഗ്വ് വിജയ് സിങ്ങും ക്ഷേത്ര നിര്‍മാണത്തിന് പിന്തുണ നല്‍കിയതിനെ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ടിഎന്‍ പ്രതാപന്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അയോധ്യ വിഷയത്തില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്ന് കമല്‍ നാഥ് പറഞ്ഞു. രാമക്ഷേത്രത്തെക്കുറിച്ച് ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുജിയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സ്വീകരിച്ച നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. അതില്‍ കൂടുതലൊന്നും വായിക്കേണ്ടതില്ലെന്ന് അദ്ദേഹം തന്റെ വസതിയില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
രാജീവ് ജി അയോധ്യയിലെ രാം ക്ഷേത്രം തുറന്നു,' കോടതിയുടെ തീരുമാനം ഞങ്ങള്‍ അനുസരിക്കുമെന്ന് കോണ്‍ഗ്രസ് നിലപാട് വ്യക്തമായിരുന്നു, അദ്ദേഹത്തിന്റെ സ്വന്തം ജില്ലയായ ചിന്ദ്വാരയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ ഹനുമാന്‍ ക്ഷേത്രം എനിക്ക് ലഭിച്ചു. മറ്റെല്ലാ വിശ്വാസങ്ങളോടും വളരെയധികം ബഹുമാനമുള്ള ഒരു ഭക്തനായ ഹിന്ദുവാണ് ഞാന്‍, ബിജെപി ഹിന്ദുമതത്തിന് പേറ്റന്റ് നേടിയിട്ടുണ്ടോ? അവര്‍ മതത്തിന് വേണ്ടി ഏജന്‍സി എടുത്തിട്ടുണ്ടോ ' അദ്ദേഹം ചോദിച്ചു.
ആഗസ്ത് 5ന് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ചടങ്ങ് വലിയ പരിപാടിയായാണ് നടന്നത്. കൊവിഡിനിടയിലും വന്‍ ആഘോഷമായി തന്നെ ചടങ്ങുകള്‍ നടന്നു. ചടങ്ങിന് തലേന്ന് കമല്‍ നാഥ് ഭോപ്പാലിലെ വീട്ടില്‍ ഹനുമാന്‍ ചാലിസ പരിപാടി സംഘടിപ്പിച്ചിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായി 11 വെള്ളി ഇഷ്ടികകള്‍ അയയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.