രണ്ടാഴ്ചക്കുള്ളില്‍ അഞ്ച് മില്ല്യാണ്‍ ഡോളര്‍ അടച്ചില്ലെങ്കില്‍ സ്‌പൈസ് ജെറ്റിന്റെ സ്വത്തുക്കള്‍ കണ്ട് കെട്ടുമെന്ന് ഹൈക്കോടതി

സ്‌പൈസ്‌ജെറ്റ് കമ്പനി അടച്ചു പൂട്ടി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ചെന്നൈ ഹൈക്കോടതി ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു

Update: 2021-12-08 06:01 GMT

ചെന്നൈ: രണ്ടാഴ്ചക്കുള്ളില്‍ അഞ്ച് മില്ല്യാണ്‍ ഡോളര്‍ അടച്ചില്ലെങ്കില്‍ സ്‌പൈസ് ജെറ്റിന്റെ സ്വത്തുക്കള്‍ കണ്ട് കെട്ടുമെന്ന് ഹൈക്കോടതി. സ്‌പൈസ്‌ജെറ്റ് കമ്പനി അടച്ചു പൂട്ടി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ചെന്നൈ ഹൈക്കോടതി ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സ്വീസ് കമ്പനിക്ക് നല്‍കാനുള്ള തുക അടവാക്കാത്തതിനെ തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. സ്വിസ് കമ്പനിയായ എസ്ആര്‍ ടെക്‌നിക്‌സിന് വിമാനങ്ങളുടെ എഞ്ചിനുകള്‍ സര്‍വീസ് ചെയ്തതിനും അറ്റകുറ്റ പണികള്‍ നടത്തിയതിനും സ്‌പെയര്‍ പാര്‍ട്‌സുകള്‍ നല്‍കിയതിനും അടക്കാനുള്ള 24 മില്ല്യണ്‍ഡോളര്‍ സ്‌പൈസ്‌ജെറ്റ് കുടിശിക വരുത്തിയിരിക്കുകയാണ്. കമ്പനി വന്‍ നഷ്ടത്തിലാണെന് നേരത്തെതന്നെ വിരമുണ്ടായിരുന്നു. മുബൈസ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയുടെ ഓഹരികള്‍ക്ക് കുത്തനെ വിലയിടിവ് സംഭവിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 6 നാണ് ചെന്നൈ ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍, രണ്ടാഴ്ചക്കകം 5 മില്ല്യണ്‍ ഡോളര്‍ കെട്ടിവയ്ക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നേരത്തെ പുറപ്പെടുവിച്ച കണ്ടുകെട്ടല്‍ ഉത്തരവിനെ റദ്ദാക്കിയിരിക്കുകയാണെന്ന് സ്‌പൈസ്‌ജെറ്റ് അധികൃതര്‍ പറഞ്ഞു. മൂന്ന് ആഴ്ചത്തേക്ക് കൂടി ഹൈക്കോടതി സമയം നീട്ടി തന്നിരിക്കുകയാണ്. ഈ കാലയളവിനുള്ളില്‍ പണം അടവാക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

Tags:    

Similar News