സ്റ്റാന്‍ സ്വാമിയുടെ മരണം ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ട് മുമ്പ്; ഞെട്ടലുണ്ടാക്കുന്നതെന്ന് മുംബൈ ഹൈക്കോടതി

ചികില്‍സ വൈകിയെന്ന് ആരോപിച്ച സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകന്‍ മരണത്തിനുത്തരവാദികള്‍ എന്‍ഐഎയും മഹാരാഷ്ട്ര സര്‍ക്കാരുമാണെന്നും കുറ്റപ്പെടുത്തി.

Update: 2021-07-05 10:31 GMT

മുംബൈ: പ്രമുഖ മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ മരണം ഞെട്ടലുണ്ടാക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. ഭീമ കൊറെഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് മരണം. ചികില്‍സ വൈകിയെന്ന് ആരോപിച്ച സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകന്‍ മരണത്തിനുത്തരവാദികള്‍ എന്‍ഐഎയും മഹാരാഷ്ട്ര സര്‍ക്കാരുമാണെന്നും കുറ്റപ്പെടുത്തി.

മുംബൈ ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിലായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. മാവോവാദി ബന്ധമാരോപിച്ച് തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്.

കടുത്ത ശ്വാസ തടസത്തേയും ഓക്‌സിജന്‍ നിലയിലെ വ്യതിയാനത്തേയും തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മേയ് 30ത് മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി. കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. 2018 ജനുവരി 1ന് പുണെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോവാദി ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്.

Tags:    

Similar News