സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ അനുശോചിച്ചു; സ്ഥാപനവല്‍കൃത കൊല മറക്കില്ലെന്ന് എന്‍സിഎച്ച്ആര്‍ഒ
ഝാര്‍ഖണ്ഡിലെ ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഉജ്ജ്വല വ്യക്തിത്വമായിരുന്നുവെന്ന് അദ്ദേഹം.
ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് സംഭവത്തില്‍ മാവോവാദി ബന്ധമാരോപിച്ച് കള്ളക്കേസില്‍ തുറങ്കിലടയ്ക്കപ്പെട്ട 84 കാരനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ മനുഷ്യാവകാശ സംഘടനയായ എന്‍സിഎച്ച്ആര്‍ഒ അനുശോചനം രേഖപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഉജ്ജ്വല വ്യക്തിത്വമായിരുന്നുവെന്ന് അദ്ദേഹം.
ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ നില വഷളാകുന്നത് കണ്ട് പലരും നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക മാത്രമല്ല അദ്ദേഹത്തെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നില്‍. ജയിലിലടയ്ക്കപ്പെട്ടത് കെട്ടിച്ചമക്കപ്പെട്ട കേസിലായിരുന്നു എന്നതും അതിന് ഒരു കാരണമായിരുന്നു.
നീതിക്ക് വേണ്ടി നിലകൊള്ളുന്ന സാമൂഹിക പ്രവര്‍ത്തകരെ ഇന്ത്യന്‍ ഭരണകൂടം ലക്ഷ്യമിടുന്നതിന്റെ കുപ്രസിദ്ധമായ ഉദാഹരണമാണ് ഭീമ കൊറോഗാവ് കേസ്. കെട്ടിച്ചമച്ച കേസുകളില്‍ വിചാരണ കാത്ത് 15ഓളം ആക്റ്റീവിസ്റ്റുകള്‍ മോശം സാഹചര്യത്തില്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുകയാണ്.
ഭനീതിയോടുള്ള പ്രതിബദ്ധതയ്ക്ക് വില നല്‍കി ഭീമ കൊറേഗാവ് കേസില്‍ വ്യാജമായി പ്രതിചേര്‍ക്കപ്പെട്ട 16ാംമത്തെ ആക്റ്റീവിസ്റ്റായിരുന്നു പിതാവ് സ്റ്റാന്‍ സ്വാമി.
ശക്തരായ മനുഷ്യാവകാശ സംരക്ഷകര്‍ക്കും ആക്റ്റീവിസ്റ്റുകള്‍ക്കുമായി സംവരണം ചെയ്തിട്ടുള്ള മുകുന്ദന്‍ സി മേനോന്‍ പുരസ്‌കാരത്തിന് എന്‍സിഎച്ച്ആര്‍ഒ ഈ വര്‍ഷാദ്യത്തില്‍ ഫാദര്‍ സ്റ്റാന്‍ലിയെ തിരഞ്ഞെടുത്തിരുന്നു.അദ്ദേഹം ജയിലിലായിട്ട് എട്ടു മാസം പിന്നിട്ടു. കഴിഞ്ഞ രണ്ടു ദിവസമായി ഹോളി ഫാമിലി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.
നീതി തേടുന്ന ജനതയ്‌ക്കെതിരായി ഇന്ത്യന്‍ ഭരണകൂടം പുലര്‍ത്തുന്ന മൊത്തത്തിലുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേണം സ്റ്റാന്‍ സ്വാമിയെ കാണേണ്ടതെന്നും എന്‍സിഎച്ച്ആര്‍ഒ ഓര്‍മിപ്പിച്ചു.ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം സ്ഥാപനവല്‍കൃത കൊലയാണ്. അത് മറക്കരുതെന്നും എന്‍സിഎച്ച്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.