മുട്ടില്‍ മരംകൊള്ള കേസ് പ്രതി എന്‍.ടി സാജന്റെ പുതിയ നിയമനത്തിന് സ്റ്റേ
ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്ററായിരുന്ന സഞ്ജയന്‍ കുമാര്‍ നല്‍കിയ ഹരജിയിലാണ് നടപടി
കൊച്ചി: മുട്ടില്‍ മരംകൊള്ള കേസിലെ പ്രതി എന്‍ ടി സാജന്റെ പുതിയ നിയമനത്തിന് സ്‌റ്റേ, ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായുള്ള നിയമനമാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്‌റ്റേ ചെയ്തത്.
ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്ററായിരുന്ന സഞ്ജയന്‍ കുമാര്‍ നല്‍കിയ ഹരജിയിലാണ് നടപടി. വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിന്റെ മറുപടി തേടി. വ്യാഴാഴ്ച്ച വീണ്ടും കേസ് പരിഗണിക്കും.