യുക്രെയ്‌നിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കും
യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യ. വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കും. യുക്രെയ്ന്‍ യുദ്ധം ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ നിലപാടറിയിച്ചു. മേഖലയിലെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു. അതേസമയം യുക്രെയ്‌നില്‍ നിന്നും ഇന്ന് പുലര്‍ച്ചെ പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തിച്ചേര്‍ന്നു.
ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിദ്യാര്‍ഥികളടക്കം 242 പേരെ ഇന്ത്യയിലെത്തിച്ചേര്‍ന്നിരുന്നു. യുക്രെയ്‌നിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്നായിരുന്നു വിദ്യാര്‍ഥികള്‍ പറഞ്ഞത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് കൂടുതലും ഉക്രെയ്‌നില്‍ പഠനം നടത്തുന്നത്. മറ്റു വിമാന സര്‍വീസുകള്‍ 25, 27, മാര്‍ച്ച് ആറ് തിയതികളിലായിരുന്നു നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യുക്രെയ്‌നിലെ വിമാനത്താവളങ്ങളെല്ലാം അടച്ചു.