റെയില്‍പ്പാളത്തില്‍ കുടുങ്ങിയ എസ്‌യുവിയില്‍ ട്രെയ്ന്‍ ഇടിച്ചു(വീഡിയോ)

Update: 2025-03-23 01:01 GMT
റെയില്‍പ്പാളത്തില്‍ കുടുങ്ങിയ എസ്‌യുവിയില്‍ ട്രെയ്ന്‍ ഇടിച്ചു(വീഡിയോ)

ജയ്പൂര്‍: റെയില്‍പ്പാളത്തില്‍ കുടുങ്ങിയ എസ്‌യുവിയില്‍ ട്രെയ്ന്‍ ഇടിച്ചു. രാജസ്ഥാനിലെ സൂറത്ത്ഗഡിലെ തെര്‍മല്‍ പവര്‍ പ്ലാന്റിന് സമീപം വെള്ളിയാഴ്ച്ചയാണ് സംഭവം. പവര്‍ പ്ലാന്റിന് കാവല്‍ നില്‍ക്കുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ എസ് യുവിയാണ് പാളത്തില്‍ കുടുങ്ങിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. എസ്‌യുവിയെ ട്രെയ്ന്‍ കുറെ ദൂരം വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികള്‍ പറഞ്ഞു.


Similar News