പുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി പി ഐ

Update: 2023-05-28 02:38 GMT
പുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി പി ഐ

മലപ്പുറം: സാമൂഹിക പ്രവര്‍ത്തകനും മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറിയുമായിരുന്ന പുളിക്കല്‍ പായമ്പ്രോട്ട് അബ്ദുര്‍ റസാഖിന്റെ ആത്മഹത്യയില്‍ സമഗ്രാന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ്. റസാഖിന്റെ പരാതികളിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ നിയമാനുസൃതമായാണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കണം. നിയമപ്രകാരമല്ലെങ്കില്‍ അതിന് ഭരണാനുമതി നല്‍കിയവരെയും ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എ സൈതലവി ഹാജി, എ ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സാദിഖ് നടുത്തൊടി, മുര്‍ശിദ് ശമീം, മുസ്തഫ പാമങ്ങാടന്‍, ഖജാഞ്ചി കെ സി സലാം സംസാരിച്ചു.

Tags:    

Similar News