സുപ്രഭാതം പരസ്യം; ജാഗ്രതക്കുറവുണ്ടായി; കര്‍ശന നടപടിയെന്ന് സമസ്ത

Update: 2024-11-20 17:16 GMT

കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യം സംബന്ധിച്ച് സമസ്ത നേതാക്കള്‍ യഥാസമയം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് സുപ്രഭാതം മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.

അതിലെ വിഷയവുമായി യാതൊരു യോജിപ്പുമില്ലെന്നും ബന്ധമില്ലെന്നും സുപ്രഭാതം ചെയര്‍മാന്‍ തന്നെ അസന്നിഗ്ധമായി വ്യക്തമാക്കിയതാണ്. അതേ സമയം എല്ലാവരുടേയും പരസ്യങ്ങള്‍ നല്‍കുന്നത് പോളിസിയുടെ ഭാഗമാണെന്നും സയ്യിദുല്‍ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആ പരസ്യത്തിലെ വിഷയങ്ങളോട് യാതൊരു നിലയിലും നമുക്ക് യോജിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അന്വേഷണം നടന്ന് കൊണ്ടിരിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനമുണ്ടാകും. ഇതിന് പരിഹാരം ഉണ്ടാക്കാന്‍ നമ്മുടെ നേതാക്കള്‍ പ്രതിജ്ഞാബദ്ധരാണ്. സ്‌നേഹനിധികളായ പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സ്‌നേഹപൂര്‍വ്വം ഉണര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.





Tags:    

Similar News