സയ്യിദ് അലി ഷാ ഗിലാനി ഹുര്‍റിയത് കോണ്‍ഫറന്‍സ് വിട്ടു
90കാരനായ ഗിലാനി ഹുര്‍റിയത്തിന്റെ ആജീവനാന്ത ചെയര്‍മാനായിരുന്നു. മൂന്നു പതിറ്റാണ്ടായി കശ്മീര്‍ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു സയ്യിദ് അലി ഷാ ഗിലാനി. ചില കാരണങ്ങളാല്‍ താന്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് ഗീലാനി കത്തിലൂടെ വ്യക്തമാക്കി.
സയ്യിദ് അലി ഷാ ഗിലാനി ഹുര്‍റിയത് കോണ്‍ഫറന്‍സ് വിട്ടു
ന്യൂഡല്‍ഹി: മുതിര്‍ന്ന കശ്മീരി നേതാവ് സയ്യിദ് അലി ഷാ ഗിലാനി ആള്‍ പാര്‍ട്ടി ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് വിട്ടു. 90കാരനായ ഗിലാനി ഹുര്‍റിയത്തിന്റെ ആജീവനാന്ത ചെയര്‍മാനായിരുന്നു. മൂന്നു പതിറ്റാണ്ടായി കശ്മീര്‍ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു സയ്യിദ് അലി ഷാ ഗിലാനി. ചില കാരണങ്ങളാല്‍ താന്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് ഗീലാനി കത്തിലൂടെ വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങള്‍ മൂലം താന്‍ ഓള്‍ പാര്‍ട്ടി ഹുര്‍റിയത് കോണ്‍ഫറന്‍സില്‍നിന്ന് രാജിവെക്കുകയാണെന്ന് ഇന്ന് രാവിലെ പുറത്തുവന്ന ശബ്ദ സന്ദേശത്തിലൂടെയും ഗീലാനി വ്യക്തമാക്കിയിരുന്നു.
ഹുറിയത് കോണ്‍ഫറന്‍സിന്റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത് ഫോറത്തില്‍നിന്ന് ഞാന്‍ വേര്‍പിരിയുകയാണ്. ഇതുസംബന്ധിച്ച് വിശദമായ കത്ത് ഫോറത്തിലെ എല്ലാ അംഗങ്ങള്‍ക്കും അയച്ചതായും ശബ്ദസന്ദേശത്തില്‍ ഗിലാനി പറഞ്ഞു.
2019 ആഗസ്തില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം പാര്‍ട്ടിയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഗിലാനിയുടെ ഹുറിയത് കോണ്‍ഫറന്‍സില്‍ നിന്നുള്ള പടിയിറക്കം. സോപോറില്‍ നിന്ന് മൂന്നുതവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട ഗിലാനി കശ്മീരില്‍ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചത്. 2010 മുതല്‍ പലപ്പോഴായി വീട്ടുതടങ്കലില്‍ ആയിരുന്നു ഗീലാനി.
ഹുര്‍റിയത്ത് കോണ്‍ഫറന്‍സിന്റെ ഗീലാനി മുമ്പ് കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായിരുന്നു. പിന്നീട് തെഹ്‌രീകെ ഹുര്‍റിയത്ത് എന്ന പേരില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു. ജമ്മു കശ്മീരിലെ വിമോചന പാര്‍ട്ടികളുടെ കൂട്ടായ്മയായ ഓള്‍ പാര്‍ട്ടീസ് ഹുര്‍റിയത്ത് കോണ്‍ഫറന്‍സിന്റെ ചെയര്‍മാനായയും ഗീലാനി പ്രവര്‍ത്തിച്ചിട്ടുണ്ട്.