യുക്രെയ്‌നെതിരായ റഷ്യന്‍ അധിനിവേശം: ആശങ്ക പ്രകടിപ്പിച്ച് താലിബാന്‍; ചര്‍ച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കണം
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് താലിബാന്‍ അതീവ ഉത്കണ്ഠാകുലരാണ്. കൂടുതല്‍ സിവിലിയന്‍മാര്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും റഷ്യയും യുക്രെയ്‌നും പ്രതിസന്ധി പരിഹരിക്കണമെന്ന് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്റെ വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.
കാബൂള്‍: യുക്രെയ്‌നെതിരായ റഷ്യയുടെ സൈനിക നടപടി രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കവെ പ്രതികരണവുമായി താലിബാന്‍ രംഗത്ത്. റഷ്യ- യുക്രെയ്ന്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് താലിബാന്‍ അതീവ ഉത്കണ്ഠാകുലരാണ്. കൂടുതല്‍ സിവിലിയന്‍മാര്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. വിദേശ നയത്തിന് അനുസൃതമായി സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും റഷ്യയും യുക്രെയ്‌നും പ്രതിസന്ധി പരിഹരിക്കണമെന്ന് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്റെ വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.
അക്രമം തീവ്രമാക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നതില്‍നിന്ന് എല്ലാ കക്ഷികളും വിട്ടുനില്‍ക്കേണ്ടതുണ്ട്. യുക്രെയ്‌നിലെ അഫ്ഗാന്‍ വിദ്യാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും ജീവന്‍ സംരക്ഷിക്കുന്നതില്‍ ശ്രദ്ധചെലുത്തമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണക്കാരുടെ കാര്യത്തില്‍ താലിബാന്‍ 'ആശങ്ക' യിലാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. അതേസമയം, യുക്രെയ്‌നെതിരായ സൈനിക നടപടി രണ്ടാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കുകയാണ്.
യുക്രെയ്‌നിലെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ അതിശക്തമായ ആക്രമണം തുടരുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കീവില്‍ ഫഌറ്റിന് മുകളിലേക്ക് റഷ്യന്‍ വിമാനം തകര്‍ന്ന് വീണു. കീവില്‍ പുലര്‍ച്ചെ അതിശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. രണ്ട് സ്‌ഫോടനങ്ങളാണ് പുലര്‍ച്ചെ നടന്നത്. സ്‌ഫോടന ശബ്ദം കേട്ടതായി മുന്‍ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റണ്‍ ഹെരാഷ്‌ചെങ്കോ പറഞ്ഞതായി യുെ്രെകനിലെ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ക്രൂയിസ് അല്ലെങ്കില്‍ ബാലിസ്റ്റിക് മിസൈലുകളാണ് സ്‌ഫോടത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു നഗരമായ ഒഡേസയിലും അതിശക്തമായ വ്യോമാക്രമണം നടന്നുകൊണ്ടിരിക്കുകയാണ്.