തമിഴ്‌നാട് മന്ത്രി കെ പൊന്‍മുടിയെ ഇഡി ഓഫിസിലേക്ക് കൊണ്ടുപോയി

Update: 2023-07-17 16:38 GMT
ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്ക് കൊണ്ടുപോയി. പൊന്‍മുടിയുടെ വീട് ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ 13 മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ചോദ്യം ചെയ്യലിനായി മന്ത്രിയെ ഇഡി ഓഫിസിലേക്ക് കൊണ്ടുപോയത്. രാവിലെ ഏഴുമുതലാണ് റെയ്ഡ് തുടങ്ങിയത്. പൊന്‍മുടിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടിലും വിഴുപ്പുറത്തെ സൂര്യ എന്‍ജിനീയറിങ് കോളജിലും ഇഡി സംഘം പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ ഭാഗമായാണ് മന്ത്രിയുടെയും മകന്റെയും വീട്ടില്‍ പരിശോധന നടത്തിയത്. പൊന്‍മുടിയുടെ വീട്ടില്‍ നിന്ന് 70 ലക്ഷം രൂപ ഇഡി കണ്ടെടുത്തെന്നാണ് ആരോപണം. മന്ത്രിക്കെതിരായ അഴിമതിക്കേസിന്റെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി സ്റ്റേ ചെയ്തില്ല. ഇതിന് പിന്നാലെയായിരുന്നു ഇഡിയുടെ നടപടി.
Tags:    

Similar News