തമിഴ്‌നാട് ജലവിഭവ മന്ത്രി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു: ബേബി ഡാം കാര്യക്ഷമമാക്കണം, ജലനിരപ്പ് 152 അടിയാക്കും

ഇക്കാര്യത്തിലെ നടപടികള്‍ നീളുന്നതിനാലാണു ബേബി ഡാം ബലപ്പെടുത്തല്‍ വൈകുന്നതെന്നും റൂള്‍ കര്‍വ് പാലിച്ചാണു നിലവില്‍ വെള്ളം തുറന്നു വിടുന്നതെന്നും ദുരൈമുരുഗന്‍ പറഞ്ഞു

Update: 2021-11-05 10:46 GMT

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി എസ് ദുരൈമുരുകനും സംഘവും സന്ദര്‍ശിച്ചു. ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു തടസമാകുന്നതു കേരളത്തിന്റെ നിസഹകരണമാണ്. ബേബി ഡാമിനു സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളം ഇതുവരെ തയാറായിട്ടില്ല. വനം വകുപ്പ് അനുമതി നല്‍കുന്നില്ലെന്നാണു വിശദീകരണം. എന്നാല്‍, റിസര്‍വ് വനമായതിനാല്‍ മരം മുറിക്കാന്‍ പറ്റില്ലെന്നാണു വനം വകുപ്പിന്റെ നിലപാട്.

ഇക്കാര്യത്തിലെ നടപടികള്‍ നീളുന്നതിനാലാണു ബേബി ഡാം ബലപ്പെടുത്തല്‍ വൈകുന്നതെന്നും റൂള്‍ കര്‍വ് പാലിച്ചാണു നിലവില്‍ വെള്ളം തുറന്നു വിടുന്നതെന്നും ദുരൈമുരുഗന്‍ പറഞ്ഞു. കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥ സംഘവും അണക്കെട്ട് സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാറിലെത്തിയത്. അണക്കെട്ടിന്റെ ഉടമസ്ഥതയെ സംബന്ധിച്ചു തര്‍ക്കത്തിനു പ്രസക്തിയില്ലെന്നു ദുരൈമുരുഗന്‍ ആവര്‍ത്തിച്ചു. അണക്കെട്ട് സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News