താനൂര്‍ ബോട്ടപകടം: ഡ്രൈവറെയും സഹായിയെയും ഉടന്‍ അറസ്റ്റ് ചെയ്യുക-എസ് ഡിപിഐ
താനൂര്‍: ബോട്ടപകടത്തില്‍ 22 പേര് മരണപ്പെടാന്‍ കാരണക്കാരായ ബോട്ടിന്റെ ഡ്രൈവറെയും സഹായിയെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ താനൂര്‍ മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയുടെ ഭാഗമാണ് ഈ ദുരന്തം. വിനോദസഞ്ചാര മേഖലകളില്‍ വേണ്ടത്ര സുരക്ഷാ പരിശോധനയോ നിയമനടപടികളോ നടത്താത്തതിന്റെ പരിണിത ഫലമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവമെന്നും ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബോട്ടിന് മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെ പെര്‍മിഷന്‍ നല്‍കിയവരെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് സദക്കത്തുല്ല, സെക്രട്ടറി ഫിറോസ് ഖാന്‍, ഖജാഞ്ചി അശ്‌റഫ് ഫെയ്മസ്, ടിവി ഉമ്മര്‍ കോയ, ബി പി ഷഫീഖ് പങ്കെടുത്തു.