സബറുദ്ധീന്‍ പ്രതിയെ തേടിയിറങ്ങിയത് മരണ കയത്തിലേക്ക്
കൂടെയുള്ള പോലീസുകാരനെ കരയില്‍ നിര്‍ത്തിയാണ് ബോട്ടില്‍ ഇദ്ധേഹം കയറിയത്.
പരപ്പനങ്ങാടി: ഇന്നലെ പരപ്പനങ്ങാടി കെട്ടങ്ങല്‍ ഭാഗത്ത് ബോട്ടപകടത്തില്‍ മരിച്ച പോലീസുകാരനായ പരപ്പനങ്ങാടി ചുടല പറമ്പ് സ്വദേശി സബറുദ്ധീന്‍ മരണപ്പെട്ടത് പ്രതിയെ കണ്ടെത്താനുള്ള ഓട്ടത്തിനിടയില്‍. താനൂര്‍ ഡി.വൈ.എസ്പിയുടെ സ്‌പെഷ്യല്‍ സ്‌കോഡിലുള്ള സബറുദ്ധീന്‍ കുറ്റന്വേഷണത്തില്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനാണ്. ഇന്നലെ വൈകുന്നേരത്തോടെ ഒരു കേസിലെ പ്രതിയുടെ ലൊക്കേഷന്‍ പരിശോധിച്ച് ആദ്യം പരപ്പനങ്ങാടി പാലത്തിങ്ങലില്‍ എത്തിയ ഇദ്ധേഹം 6.30 ഓടെ തൂവല്‍ തീരത്ത് എത്തി പ്രതിക്കായി ബോട്ടില്‍ കയറുകയായിരുന്നു. കൂടെയുള്ള പോലീസുകാരനെ കരയില്‍ നിര്‍ത്തിയാണ് ബോട്ടില്‍ ഇദ്ധേഹം കയറിയത്.
ആദ്യം ബോട്ടിന്റെ മുകള്‍ നിലയിലും പിന്നീട് താഴത്തേക്കും ഇറങ്ങിയതായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഇദ്ധേഹത്തെ പരിചയമുള്ളവര്‍ പറയുന്നു. എല്ലാവരോടും സുപരിചിതനും, സ്‌നേഹത്തോടും പെരുമാറിയിരുന്ന ഇദ്ധേഹത്തിനെ അവസാനം ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തിത്. മൂന്ന് കുട്ടികളുള്ള സബറുവിന്റെ മൂന്നാമത്തെ കുട്ടിക്ക് 28 ദിവസം മാത്രമെ പ്രായമുള്ളൂ.
ഈയടുത്തകാലങ്ങളിലായി നിരവധി കേസുകളിലെ പ്രതികളെ കണ്ടെത്തി പിടികൂടുന്നതില്‍ പ്രശസ്തി നേടിയിട്ടുണ്ട്. രാത്രിയില്‍ അപകടത്തില്‍ പെട്ട ബോട്ട് ഉയര്‍ത്തിയപ്പഴോണ് ഇദ്ധേഹത്തിന്റെ മൃതദേഹം ലഭിച്ചത്.