താനൂര്‍: പൂരപ്പുഴ തൂവല്‍ത്തീരം ബോട്ട് ദുരന്തത്തില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. ബോട്ട് ജീവനക്കാരായ എളാരംകടപ്പുറം സ്വദേശി വടക്കയില്‍ സവാദ്(41), ബോട്ടിന്റെ മാനേജര്‍ താനൂര്‍ സ്വദേശി മലയില്‍ അനില്‍കുമാര്‍(48), യാത്രാ ടിക്കറ്റ് നല്‍കുന്ന താനൂര്‍ സ്വദേശി കൈതവളപ്പില്‍ ശ്യാംകുമാര്‍(35), ബോട്ടില്‍ ആളെ വിളിച്ചുകയറ്റുന്ന ജീവനക്കാരന്‍ അട്ടത്തോട് സ്വദേശി പൗറാജിന്റെ പുരക്കല്‍ ബിലാല്‍(32) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.