കാട്ടാനയുടെ ആക്രമണത്തില്‍ അധ്യാപിക കൊല്ലപ്പെട്ട സംഭവം: ജില്ലാ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു

Update: 2021-01-24 05:20 GMT

കല്‍പ്പറ്റ: മേപ്പാടിയിലെ റിസോര്‍ട്ടില്‍ കാട്ടാന ആക്രമണത്തില്‍ വിനോദ സഞ്ചാരി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ടില്‍ ഗുരുതര സുക്ഷാ വീഴ്ചയെന്ന് സൂചന. വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ച ഷഹാനയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അല്‍പ്പസമയത്തിനകം തുടങ്ങും. കലക്ടര്‍ താഹ്‌സില്‍ദാറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

എളമ്പലേരിയിലെ റിസോര്‍ട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂര്‍ ചേലേരി കണ്ണാടിപ്പറമ്പ് കാരയാപ്പ് കല്ലറപ്പുര ഹൗസില്‍ ഷഹാനയാണ് മരിച്ചത്. റിസോര്‍ട്ടിന് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സൂചന. കോഴിക്കോട് പേരാമ്പ്ര ദാറുന്നുജൂം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ സൈക്കോളജി അധ്യാപികയാണ്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

30 അംഗ സംഘത്തിനൊപ്പം എത്തിയ യുവതി റിസോര്‍ട്ടിനു പുറത്തു കെട്ടിയ കൂടാരത്തിലിരിക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനക്ക് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു.


English title: teacher killed in elphant attack in wayanad 

Tags:    

Similar News