അധ്യാപകര്‍ക്കുള്ള പാത്രത്തിലെ വെള്ളം കുടിച്ച ദലിത് വിദ്യാര്‍ഥിനിക്ക് ക്രൂര മര്‍ദനം

വിദ്യാര്‍ഥികള്‍ക്കുള്ള പത്രത്തില്‍ വെള്ളമില്ലാതിരുന്നതിനാലാണ് അധ്യാപകരുടെ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതെന്ന് മര്‍ദ്ദനമേറ്റ പെണ്‍കുട്ടി പറഞ്ഞു. ഇതേത്തുടര്‍ന്ന് കല്യാണ്‍ സിങ് എന്ന അധ്യാപകന്‍ മര്‍ദിക്കുകയായിരുന്നുവെന്നു പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ശനിയാഴ്ച നടന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Update: 2022-05-08 13:14 GMT

ലഖ്‌നൗ: അധ്യാപകര്‍ക്കുള്ള പാത്രത്തിലെ വെള്ളം കുടിച്ചെന്ന് ആരോപിച്ച് ദലിത് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ ചിഖാര ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് മര്‍ദനമേറ്റത്. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വെള്ളം കുടുക്കാനായി പ്രത്യേകം കളിമണ്‍ഭരണികള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള പത്രത്തില്‍ വെള്ളമില്ലാതിരുന്നതിനാലാണ് അധ്യാപകരുടെ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതെന്ന് മര്‍ദ്ദനമേറ്റ പെണ്‍കുട്ടി പറഞ്ഞു. ഇതേത്തുടര്‍ന്ന് കല്യാണ്‍ സിങ് എന്ന അധ്യാപകന്‍ മര്‍ദിക്കുകയായിരുന്നുവെന്നു പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ശനിയാഴ്ച നടന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സ്‌കൂള്‍വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് വിശദീകരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് രമേശ് കുമാറും ബന്ധുക്കളും പ്രദേശവാസികളും സ്‌കൂളിലെത്തി പ്രതിഷേധിച്ചു. അധ്യാപകന്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു.

സംഭവത്തേക്കുറിച്ച് ബേസിക് ശിക്ഷാ അധികാരി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ആരോപണ വിധേയനായ അധ്യാപകന്റെയും വിദ്യാര്‍ഥിയുടേയും മൊഴി രേഖപ്പെടുത്തുമെന്നും ബേസിക് ശിക്ഷാ അധികാരി ഗൗരവ് ശുക്ല പറഞ്ഞു.

Tags:    

Similar News