ബംഗ്ലദാദേശി മുസ്‌ലിംകളെ പുറത്താക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ കര്‍ണാടകയിലേക്കു വ്യാപിപ്പിക്കണമെന്നു തേജസ്വി സൂര്യ

Update: 2019-07-10 14:41 GMT

ന്യൂഡല്‍ഹി: അനധികൃതമായി സംസ്ഥാനത്തു താമസിക്കുന്ന ബംഗ്ലാദേശികളെ പുറത്താക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) കര്‍ണാടകയിലേക്കു കൂടി വ്യാപിപ്പിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നു ബിജെപി എംപി തേജസ്വി സൂര്യ. സംസ്ഥാനത്തു അനധികൃതമായി കഴിയുന്ന ബംഗ്ലാദേശികള്‍ വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റര്‍ കര്‍ണാടകയിലേക്കു കൂടി വ്യാപിപ്പിക്കാന്‍ കേന്ദ്രം തയ്യാറാവണം. അനധികൃതമായി സംസ്ഥാനത്തു താമസിക്കുന്ന ബംഗ്ലാദേശികള്‍ സുരക്ഷക്കു ഭീഷണിയാണ്. ബംഗ്ലൂരിലടക്കം വന്‍തോതില്‍ ബംഗ്ലാദേശികളാണുള്ളത്. ഏകദേശം 40000ലധികം ബംഗ്ലദാദേശി മുസ്‌ലിംകളാണ് സംസ്ഥാനത്തുള്ളത്. വിവിധ ജോലികള്‍ ചെയ്യുന്ന ഇത്തരക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു ആധാര്‍കാര്‍ഡും ഐഡന്റിറ്റി കാര്‍ഡും മറ്റും തരപ്പെടുത്തുകയാണ്. ഇവരെ കണ്ടെത്തി പുറത്താക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ കര്‍ണാടകയിലേക്കു കൂടി വ്യാപിപ്പിക്കാന്‍ കേന്ദ്രവും അഭ്യന്തര മന്ത്രി അമിത്ഷായും തയ്യാറാവണം- ലോക്‌സഭയുടെ ശൂന്യവേളയില്‍ എംപി ആവശ്യപ്പെട്ടു.

അസമിലും മറ്റും എന്‍ആര്‍സി നടപ്പാക്കിയതോടെ അനധികൃതമായി കഴിയുന്നവര്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു ചേക്കേറുകയാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News