തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പോലിസ് കസ്റ്റഡിയില്‍

Update: 2023-04-05 08:37 GMT

ഹൈദരാബാദ്: തെലങ്കാന ബിജെപി സംസ്ഥാവഅധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ ചൊവ്വാഴ്ച രാത്രി പോലിസ് കസ്റ്റഡിയിലെടുത്തു. കരിംനഗര്‍ ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ബന്ദി സഞ്ജയ് കുമാറിനെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അദ്ദേഹത്തെ വിവിധ ജില്ലകളിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലേക്ക് മാറ്റിയതായും അകാരണായാണ് അറസ്റ്റ് ചെയ്തതെന്നും ആരോപിച്ച് ബിജെപി പ്രവര്‍ത്തകതര്‍ പ്രതിഷേധവുമായെത്തി. കുമാറിനെ തടങ്കലില്‍ വച്ചതിന്റെ കാരണവും അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും തെലങ്കാന ഹൈക്കോടതിയില്‍ ഹരജി നല്‍കി. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദര്‍ശനത്തിന് മുന്നോടിയായി ബിജെപിയും ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി(ബിആര്‍എസ്)യും തമ്മില്‍ പോര് രൂക്ഷമായിരിക്കെയാണ്

    കസ്റ്റഡിയിലെടുത്തത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാ പേപ്പറുകള്‍ ചോര്‍ന്നതിന്റെ പേരിലാണ് ബന്ദി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു. എന്നാല്‍, ആരോപണം ബിജെപി നിഷേധിച്ചു. ബിആര്‍എസ് സര്‍ക്കാരിനെയും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെയും വിമര്‍ശിച്ച കുമാറിനെ ചൊവ്വാഴ്ച രാത്രി വൈകിയാണ് അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. ഇയാളെ പോലിസുകാര്‍ വലിച്ചിഴച്ച് പുറത്ത് വാനില്‍ കയറ്റുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അറസ്റ്റ് തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചത് പോലിസുമായി ഏറ്റുമുട്ടലിനും കാരണമാക്കുകയും ചെയ്തു. പോലിസ് സ്‌റ്റേഷനു പുറത്ത് നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

Tags:    

Similar News