ജാതി സെന്‍സസ് നടത്താന്‍ തെലങ്കാന സര്‍ക്കാര്‍
തിരഞ്ഞെടുപ്പിന് മുമ്പ് സെന്‍സസ് പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം
ഹൈദരാബാദ്: തെലങ്കാനയില്‍ ജാതി സെന്‍സസ് നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്ത് ജാതി സെന്‍സസ് ഉടന്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനസര്‍ക്കാരിന്റെ നടപടി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഉത്തരവിറക്കി. ഇതോടെ ജാതിസെന്‍സ് നടപ്പാക്കുന്ന മൂന്നാം സംസ്ഥാനമായി തെലങ്കാന മാറി.
ജനസംഖ്യാ അനുപാതത്തില്‍ സംവരണം ഉറപ്പാക്കാനും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും വേണ്ടിയാണ് ജാതി സെന്‍സസ് നടത്തുന്നതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. തെലങ്കാനയില്‍ അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസുമായി മുന്നോട്ട് പോകുമെന്ന് എഐസിസി നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയിരുന്നു.