ഭിന്നശേഷിക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡിനുള്ള പതിനായിരക്കണക്കിന് അപേക്ഷകള്‍ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നു

കണ്ണൂര്‍ ജില്ലയില്‍ മാത്രം പതിനെട്ടായിരം അപേക്ഷകളാണ് ചുവപ്പ് നാടയില്‍കുടുങ്ങിയിരിക്കുന്നത്.

Update: 2021-11-15 06:09 GMT

കണ്ണൂര്‍: ഭിന്നശേഷിക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡിനുള്ള പതിനായിരക്കണക്കിന് അപേക്ഷകള്‍ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ മാത്രം പതിനെട്ടായിരം അപേക്ഷകളാണ് ചുവപ്പ് നാടയില്‍കുടുങ്ങിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാന പ്രകാരം രാജ്യത്തെ ഭിന്നശേഷിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡായ യുനിക് ഡിസബിലിറ്റി കാര്‍ഡിനുളള പതിനെട്ടായിരം അപേക്ഷകള്‍ കണ്ണൂര്‍ ജില്ലയില്‍ വര്‍ഷങ്ങളേറെയായിട്ടും തീര്‍പ്പായില്ല. അപേക്ഷകരുടെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തേണ്ട ചുമതല ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിയമിക്കുന്ന വിദഗ്ധ വൈദ്യ സംഘത്തിന്റേതാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് പ്രവര്‍ത്തനം ആ മേഖലയില്‍ മാത്രം വ്യാപരിച്ചപ്പോള്‍ ഭിന്നശേഷിക്കാരുടെ അപേക്ഷ പരിശോധന തീര്‍ത്തും മന്ദഗതിയിലായി.

ഭിന്നശേഷിക്കാര്‍ക്ക് ട്രെയിന്‍ യാത്രാ സൗജന്യത്തിനുള്‍പ്പെടെ പ്രയോജനപ്പെടുന്ന തിരിച്ചറിയല്‍ കാര്‍ഡ് വിതരണം അനന്തമായി നീളുന്നത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിക്കാരോടുള്ള ഉദ്യോഗസ്ഥരുടെ ദയാരഹിത സമീപനം വെളിവാക്കുന്നതാണ്.

ഭിന്നശേഷിക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ത്വരിത വേഗത്തില്‍ സാധ്യമാക്കാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവരുടെ സത്വര ഇടപെടല്‍ ആവശ്യപ്പെട്ട് ഡിഫറന്റ്‌ലി ഏബ്ള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായ കെ എന്‍ ആനന്ദ് നാറാത്ത് നിവേദനം നല്‍കി

Tags:    

Similar News