യുപി: യോഗിയുടെ തട്ടകത്തില്‍ ദലിതര്‍ക്കെതിരായ ആക്രമണം തുടര്‍ക്കഥ
ജാതീയ ആക്രമണങ്ങള്‍ക്കു പിന്നില്‍ യോഗിയുടെ സമുദായക്കാരായ ഠാക്കൂര്‍ വിഭാഗം
ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്റെ തട്ടകത്തില്‍ ദലിതര്‍ക്കെതിരേ ഠാക്കൂര്‍ വിഭാഗക്കാരുടെ ആക്രമണം തുടര്‍ക്കഥയാവുന്നു. അജയ് സിങ് ബിഷ്ത് എന്ന യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഗോരഖ്പൂര്‍ ജില്ലയിലും സമീപപ്രദേശങ്ങളിലുമാണ് ദലിത് വിഭാഗങ്ങള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത്. എന്നാല്‍, നിയമനടപടി സ്വീകരിക്കേണ്ട പോലിസുകാരാവട്ടെ പക്ഷപാതിത്തം കാട്ടുന്നതായാണു ആരോപണം.
ഇക്കഴിഞ്ഞ ജൂണ്‍ 13ന് ഗോരഖ്പൂര്‍ ജില്ലയിലെ പോഖാരി ഗ്രാമത്തിലെ നൂറിലേറെ സവര്‍ണ ജാതിക്കാര്‍ ഒരു ദലിത് കോളനി ആക്രമിച്ചു. അക്രമികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജാതിയില്‍പെട്ട ഠാക്കൂര്‍ വിഭാഗക്കാരായിരുന്നു. ഹിന്ദുദേവതയായ കാളി പൂജയില്‍ പങ്കെടുത്തതാണ് ദലിതരെ ആക്രമിക്കാന്‍ കാരണമായതെന്ന് കോളനി നിവാസിയായ അതുല്‍ കുമാര്‍(24) പറഞ്ഞതായി 'ദി കാരവന്‍' മാഗസിന്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി ദലിതര്‍ക്ക് ഗുരുതര പരിക്കേറ്റു. അന്നുരാത്രി തന്നെ 29 പേര്‍ക്കെതിരേ കേസെടുത്തെങ്കിലും രണ്ടു മാസം പിന്നിട്ടിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്തില്ല. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ജാതി അതിക്രമം നടന്നതായി ഔദ്യോഗിക രേഖകളില്ലെങ്കിലും പലയിടത്തും ഇക്കാലയളവില്‍ ദലിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ധനയുണ്ടായെന്നാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് ജില്ലകളില്‍ കുറഞ്ഞത് നാല് ആക്രമണങ്ങളെങ്കിലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ കേസിലും കുറ്റവാളികള്‍ ഠാക്കൂര്‍ വിഭാഗക്കാരായിരുന്നു. കുറഞ്ഞത് രണ്ട് കേസുകളിലെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരു കേസില്‍ സന്നദ്ധ സംഘടന പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചപ്പോഴാണ് അറസ്റ്റ് നടന്നത്. പോലിസ് ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ''സര്‍ക്കാരും അതിന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവരും ദലിത് വിരുദ്ധമായാണ് ചിന്തിക്കുന്നത്. സമാന ചിന്താഗതിക്കാരായ ഉദ്യോഗസ്ഥരെ പോലിസ് സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരാക്കി. ദലിതര്‍ക്കെതിരായ അനീതി ഒരു പ്രശ്‌നമല്ലെന്നാണ് അവര്‍ക്ക് തോന്നുന്നതെന്നു'' അലഹബാദ് ഹൈക്കോടതി മുന്‍ ജസ്റ്റിസ് രവീന്ദ്ര സിങ് പറഞ്ഞു.
മുറാരി എന്ന സ്ഥലത്ത് കുറച്ചുകാലം താമസിച്ച അതുല്‍ എന്ന യുവാവിനും പറയാനുള്ളതും ജാതി അക്രമത്തെ കുറിച്ചാണ്. കുറച്ചുകാലം താമസിച്ചപ്പോഴേക്കും ഠാക്കൂര്‍ വിഭാഗക്കാര്‍ അശ്ലീലവാക്കുകളോടെയാണ് എതിരിട്ടത്. മാതാവിനെയും സഹോദരിമാരെയും അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇരുവരും ഏറെ പ്രയാസപ്പെട്ടാണ് രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. പിറ്റേന്ന് രാവിലെ എട്ടോടെ ഗ്രാമത്തിലെ ഏതാനും ഠാക്കൂര്‍ സമുദായക്കാര്‍ ചന്തയിലേക്കു പോവുകയായിരുന്ന ശൈലേഷ് എന്ന മറ്റൊരു ദലിത് യുവാവിനെ മര്‍ദ്ദിച്ചതായും അതുല്‍ പറഞ്ഞു. ശൈലേഷ് വീട്ടിലെത്തിയപ്പോള്‍ മുതിര്‍ന്ന ഠാക്കൂര്‍ വിഭാഗക്കാര്‍ വീട്ടിലെത്തി ക്ഷമ ചോദിച്ചു. ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തി. എന്നാല്‍ രാവിലെ 10 ഓടെ നൂറോളം ഠാക്കൂര്‍ വിഭാഗക്കാര്‍ ഗ്രാമം ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ചന്ദ്രകല, അങ്കിത, രജനീകാന്ത്, രാംകിരാത്ത് തുടങ്ങിയവര്‍ക്കും എന്റെ സഹോദരി മനീഷാ ദേവിക്കും പരിക്കേറ്റു. ഗ്രാമത്തിലെ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടുദിവസം ചന്ദ്രകലയെ ഗോരഖ്പൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അതുല്‍ പറഞ്ഞു. പരിക്കുകളുടെ വ്യാപ്തി ബോധ്യപ്പെടുത്താന്‍ എല്ലാവരും മെഡിക്കല്‍ റിപോര്‍ട്ടുകളും മാധ്യമപ്രവര്‍ത്തകന് കാണിച്ചുകൊടുത്തു. ജാതീയമായി അധിക്ഷേപിച്ചാണ് ആക്രമണമെന്ന് വിരലൊടിഞ്ഞ അതുല്‍ സാക്ഷ്യപ്പെടുത്തുന്നു. താനും സഹോദരന്‍ അഭിഷേക്കും മുംബൈയലാണ് ജോലി ചെയ്യുന്നതെന്ന് അതുല്‍ പറഞ്ഞു. മെയ് 18 ന് ഞങ്ങള്‍ മടങ്ങി. ഠാക്കൂര്‍ ആക്രമണത്തെ ഇപ്പോഴും ഭീതിയോടെയാണ് കാണുന്നത്. ഞങ്ങളുടെ പ്രദേശത്തിന്റെ നാല് ബൈക്കുകള്‍ തകര്‍ക്കുകയും വന്‍തോതില്‍ നാശമുണ്ടാക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ജൂലൈ 19ന് അയോധ്യ ജില്ലയിലെ സമീര്‍ദിര്‍ ഗ്രാമത്തിലും സവര്‍ണരുടെ ജാതി ആക്രമണമുണ്ടായി. നിസ്സാര കാരണത്തിനാണ് അന്ന് ദലിതരുടെ വാസസ്ഥലം ആക്രമിച്ചതെന്ന് ഗൗതം എന്നയാള്‍ പറഞ്ഞു. ''ഞങ്ങളുടെ പ്രദേശത്തെ ഒരു 10 വയസ്സുകാരന്‍ തടാകത്തില്‍ മീന്‍ പിടിക്കാന്‍ പോയി. ഈസമയം മൂന്ന് ഠാക്കൂര്‍ സമുദായത്തില്‍പെട്ട യുവാക്കള്‍ പാലത്തില്‍ ഇരുന്നു മദ്യപിച്ചിരുന്നു. ഇതിലൊരാള്‍ ചൂണ്ട നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനെ ദലിത് ബാലന്‍ ഠാക്കൂര്‍ സമുദായത്തില്‍പ്പെട്ടവരെ അധിക്ഷേപിച്ചു. ഇതോടെ അവര്‍ ദലിത് ബാലനെ മര്‍ദ്ദിച്ച് തടാകത്തില്‍ തള്ളി. മൂത്ത സഹോദരന്‍ പ്രമോദ് ഓടിയെത്തിയാണ് രക്ഷപ്പെടുത്തിയതെന്നും ബ്രിജ് ലാല്‍ ഗൗതം പറഞ്ഞു.
പിറ്റേന്ന് രാവിലെ 9ഓടെ ദലിത് പ്രദേശത്തെ ചിലര്‍ പരാതിയുമായി ഹൈദര്‍ഗഞ്ച് പോലിസ് സ്റ്റേഷനിലെത്തിയപ്പോള്‍ മാസ്‌ക് ധരിച്ചില്ലെന്ന് പറഞ്ഞ് 10 പേര്‍ക്കെതിരേ 500 രൂപ പിഴ ചുമത്തുകയായിരുന്നു. എന്നാല്‍, എല്ലാവരുടെയും മുഖം സ്‌കാഫ് കൊണ്ട് മൂടിയിരുന്നു. ദലിതുകളുടെ പരാതിയില്‍ 16 പേര്‍ക്കെതിരേ കേസെടുത്തു. അടുത്ത ദിവസം 40 മുതല്‍ 50 വരെ ഠാക്കൂര്‍മാര്‍ ദലിതരുടെ പ്രദേശത്തെ വളഞ്ഞും. അവരുടെ കൈകളില്‍ നാടന്‍ തോക്കുകള്‍, മഴു, ലാത്തി തുടങ്ങിയവ ഉണ്ടായിരുന്നതായി ഗൗതം പറഞ്ഞു. ആക്രമണത്തില്‍ മനീഷ്, രമേശ്, ദിനേശ്, സാന്തര്‍ജി, ഉഷ, പ്രമോദ് എന്നിവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഉഷയുടെ പിന്‍ഭാഗത്ത് അടിച്ചു. സാന്തര്‍ജിയുടെ തല കീറി. ഇരുവരും ഇപ്പോള്‍ ഫൈസാബാദ് ആശുപത്രിയിലാണ്.
ആഗ്ര ജില്ലയിലെ ദഹ്ഗവാന്‍ ഗ്രാമത്തിലെ ദലിത് വിഭാഗക്കാരനായ നരേഷ് ജൂലൈ 11 ന് തന്റെ മരുമകളെ ഉപദ്രവിക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ചപ്പോള്‍ നാല് ഠതാക്കൂര്‍ വിഭാഗക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റാണ് ആശുപത്രിയില്‍ കഴിയുന്നത്. പോലിസില്‍ പരാതിപ്പെട്ടതിനല്ല ആക്രമണമെന്നും ഠാക്കൂര്‍ വിഭാഗക്കാരുടെ വയലുകളില്‍ ജോലി ചെയ്തതിനു ദലിതര്‍ കൂലി ചോദിച്ചതിനാലാണെന്നും ഗൗതം പറഞ്ഞു. ''ഞങ്ങളില്‍ 20ഓളം പേര്‍ ഠാക്കൂര്‍കാരുടെ വയലില്‍ നെല്ല് നട്ടുപിടിപ്പിച്ചിരുന്നു. ഒരാളുടെ കൂടി ഒരു ദിവസം എട്ട് കിലോ ഗോതമ്പാണ്. ജൂലൈ 18ന് ഞങ്ങള്‍ ഞങ്ങളുടെ മുഴുവന്‍ കൂലിയും ചോദിക്കാന്‍ പോയപ്പോള്‍ ഠാക്കൂര്‍ നിരസിച്ചു. പരാതിക്കു പിന്നാലെ അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. പ്രാദേശിക സായുധ പോലിസ് ഇപ്പോള്‍ ഗ്രാമത്തിലുണ്ട്. പിഎസി പോവുന്ന ദിവസം ഞങ്ങളെ എല്ലാവരെയും കൊല്ലുമെന്നാണ് ഠാക്കൂര്‍മാര്‍ ഭീഷണിപ്പെടുത്തുന്നത്. ഞങ്ങളുടെ എഫ്ഐആറില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഗൗതം പറഞ്ഞു.
Thakurs unleash anti-Dalit violence in UP during the lockdown