രാമരാജ്യ പ്രത്യയശാസ്ത്രം നടപ്പാക്കിയതിനു മോദിയോട് നന്ദിയെന്ന് യോഗി

Update: 2020-11-13 15:48 GMT

അയോധ്യ: രാമരാജ്യത്തിന്റെ പ്രത്യയശാസ്ത്രം നടപ്പാക്കിയതിനു പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ദീപോല്‍സവത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയെ 'വേദ രാമായണ നഗരം' ആക്കുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നത് കാണാന്‍ മാത്രമല്ല, ചരിത്രപരമായ സംഭവത്തില്‍ പങ്കെടുക്കാനും നമ്മുടെ തലമുറയ്ക്ക് ഭാഗ്യമുണ്ട്. 500 വര്‍ഷത്തെ പോരാട്ടത്തില്‍, നിരവധി വിശുദ്ധന്‍മാര്‍ നിര്‍മാണാരംഭം കാണണമെന്ന ആഗ്രഹത്തോടെ മരിച്ചു.

    അയോധ്യ സന്ദര്‍ശിക്കുമ്പോള്‍ നേരത്തെ ആളുകള്‍ പറയാറുണ്ടായിരുന്നു, 'യോഗിജി, രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമോയെന്ന്. മോദിജിയെ വിശ്വസിക്കാന്‍ മാത്രമാണ് ഞാന്‍ അവരോട് ആവശ്യപ്പെടുന്നത്. എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് പ്രധാനമന്ത്രി മോദി തന്നെ രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങി. ജാതി, മതം, മതം, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനങ്ങളില്ലാത്ത രാമ രാജ്യ സങ്കല്‍പ്പത്തിന് കരുത്ത് പകര്‍ന്നു. എല്ലാവര്‍ക്കും ബഹുമാനവും സുരക്ഷയുമുണ്ട്. ആയുഷ്മാന്‍ ഭാരത്, സൗജന്യ സിലിണ്ടറുകള്‍, വൈദ്യുതി കണക്ഷന്‍, പാവപ്പെട്ടവര്‍ക്ക് ടോയ്ലറ്റ് തുടങ്ങിയ പദ്ധതികള്‍ അദ്ദേഹം അവതരിപ്പിച്ചു. വികസനത്തിന് വഴിയൊരുക്കിയെന്നും യോഗി അവകാശപ്പെട്ടു.

    പകര്‍ച്ചവ്യാധി ഇല്ലായിരുന്നുവെങ്കില്‍ ഈ വര്‍ഷം മഹത്തായ 'ദീപോല്‍സവ്' പരിപാടി നടക്കുമായിരുന്നു. കൊറിയ, തായ്ലന്‍ഡ്, നേപ്പാള്‍, ജപ്പാന്‍, ഫിജി തുടങ്ങിയ രാജ്യങ്ങള്‍ക്ക് അയോധ്യയുമായി നേരത്തേ ബന്ധമുണ്ടായിരുന്നു. ദീപോത്സവ് നഗരവുമായി ബന്ധപ്പെടാന്‍ ഒരു പുതിയ വഴിയാണെന്നും യോഗി പറഞ്ഞു.

Thank PM Modi for implemented the ideology of Ram Rajya: Yogi

Tags:    

Similar News