കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകരമാവും; പ്രതീക്ഷ പങ്കുവച്ച് ധന മന്ത്രി
2021-22 വര്‍ഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷ എന്നാണ് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടു മുമ്പ് ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് മന്ത്രി പ്രതീക്ഷ പങ്കുവെച്ചത്.
2021-22 വര്‍ഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷ എന്നാണ് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചത്. നിരവധി പേരാണ് മന്ത്രിക്ക് ആശംസകള്‍ അര്‍പ്പിച്ച് പോസ്റ്റിന് കീഴില്‍ കമന്റുമായി എത്തിയിട്ടുള്ളത്.
മന്ത്രിയായി ചുമതലയേറ്റ് പതിനഞ്ചാം ദിവസമാണ് കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്. ജനുവരിയില്‍ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയാണെങ്കിലും പുതിയ ചില പ്രഖ്യാപനങ്ങള്‍ കൂടി ബജറ്റില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.
Full View