മലപ്പുറത്തെ അപമാനിച്ച മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണം : വി എസ് ജോയ്

Update: 2024-09-30 17:18 GMT

മലപ്പുറം: മലപ്പുറം ജില്ലയെ അപമാനിച്ചു പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണമെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയ് ആവശ്യപ്പെട്ടു. മലപ്പുറത്തെ 'ക്രിമിനല്‍പ്പുറം*' ആക്കാനുള്ള ശ്രമം സുജിത് ദാസ് ഉള്‍പ്പെടെ ഉള്ള പോലിസ് ഉദ്യോഗസ്ഥര്‍ നടത്തിയത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മോഡി പ്രീണനത്തിന് വേണ്ടി എത്ര തരം താഴാനും മുഖ്യമന്ത്രിക്ക് മടിയില്ല എന്ന് തെളിയിക്കുന്നതാണ് അദ്ദേഹം നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവന സൂചിപ്പിക്കുന്നത്.മോഡിയുടെ വാക്കും അമിത് ഷായുടെ നാക്കും കടമെടുത്തു പിണറായി നടത്തിയ പ്രസ്താവന അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.




Similar News