സൗദിയിലും കാനഡയിലും ലോക്ഡൗണാണെന്ന വ്യാജ പ്രചാരണം ആശങ്കയിലാക്കുന്നു

കൊവിഡ് ലോകത്ത് പിടിമുറുക്കിയ കാലത്ത് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളാണ് പുതിയത് എന്ന തരത്തില്‍ അവതരിപ്പിക്കുന്നത്

Update: 2021-11-28 15:32 GMT

ജിദ്ദ: കൊവിഡിന്റെ ആഫ്രിക്കന്‍ വകഭോദമായ ഒമിക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ പടരുന്നത് ജനത്തെ ആശങ്കയിലാക്കുന്നു. വ്യാജ പ്രചാരണം മൂലം പ്രവാസികളും വിമാനയാത്രക്കാരുമാണ് ഏറെ അങ്കലാപ്പിലാകുന്നത്. പുതിയ കൊവിഡ് വകഭേദം വന്നതിന്റെ പശ്ചാതലത്തില്‍ സൗദിയിലേക്കും അവിടെ നിന്നു പുറത്തേക്കുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു എന്ന സന്ദേശമാണ് പ്രചരിക്കുന്നത് പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. സൗദിയിലും കാനഡയിലും ലോക്ഡൗണാണെന്ന വ്യാജ പ്രചാരണവും നടക്കുന്നുണ്ട്. കൊവിഡ് ലോകത്ത് പിടിമുറുക്കിയ കാലത്ത് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളാണ് പുതിയത് എന്ന തരത്തില്‍ അവതരിപ്പിക്കുന്നത്. ജാഗ്രത എന്ന് തുടങ്ങുന്ന സന്ദേശത്തില്‍ കാനഡക്ക് അകത്തും പുറത്തും വിമാന സര്‍വീസുകള്‍ നിരോധിക്കുന്നു, മരണസംഖ്യ 1,000 കവിയുന്നു എന്നാണ് വ്യാജ സന്ദേശത്തിലെ ആദ്യവരി. ഇതിന് പുറമെ നിരവധി രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകത്ത് നിലവില്‍ കാര്യമായ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് ലോകരാജ്യങ്ങളില്‍ പലതും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന ഭീഷണിയെ തുടര്‍ന്ന് സൗദി പതിനാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരെത്തെ ഇത് ഏഴ്ായിരുന്നു. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്ക്, ഈസ്വതിനി, ലിസോത്തോ, മലാവി, സാംബിയ, മഡഗാസ്‌കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമൗറോസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള യാത്രകള്‍ക്കാണ് സൗദി അറേബ്യ ആഭ്യന്തരമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News