തദ്ദേശീയമായി വികസിപ്പിച്ച കോംബാറ്റ് ഹെലികോപ്റ്റര്‍ പ്രധാനമന്ത്രി നാളെ സമര്‍പ്പിക്കും
സ്വാതന്ത്ര്യ ലബ്ധിയുടെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഝാന്‍സിയില്‍ രാഷ്ട്ര രക്ഷാ സമര്‍പ്പണ്‍ പര്‍വ്വ് നടക്കുന്നത്
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി നാളെ രാജ്യത്തെ സൈന്യത്തിന് സമര്‍പ്പിക്കും. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ രാഷ്ട്ര രക്ഷാസമര്‍പ്പണ്‍ പര്‍വ്വില്‍ വച്ചാണ് സൈന്യത്തിന് അത്യാധുനിക യുദ്ധോപകരണങ്ങളും പോര്‍ ഹെലികോപ്റ്ററുകളും കൈമാറുക. സ്വാതന്ത്ര്യ ലബ്ധിയുടെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഝാന്‍സിയില്‍ രാഷ്ട്ര രക്ഷാ സമര്‍പ്പണ്‍ പര്‍വ്വ് നടക്കുന്നത്. ആസാദി കി അമൃത് മഹോത്സവ് എന്ന പേരിലാണ് സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാര്‍ഷികം രാജ്യം ആഘോഷിക്കുന്നത്.
ഹിന്ദുസ്ഥാന്‍ എയര്‍ നോട്ടിക്‌സ് ലിമിറഅറഡ് നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ പ്രധാന മന്ത്രി വ്യോമ സേന മേധാവിക്ക് കൈമാറും. ഇന്ത്യിലെ പുതുമുഖ കമ്പനികള്‍ നിര്‍മിച്ച ആളില്ലാവിമാനങ്ങളും ഡ്രോണുകളും സൈനിക മേധാവിക് കൈമാറും ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച എലക്ട്രോണിക് സുരക്ഷാ കവചങ്ങള്‍ നാവിക സേനാ മേധാവിക്കും കൈമാറും. 400 കോടി ചെലവില്‍ ഝാന്‍സിയില്‍ ഒരുക്കുന്ന പദ്ധതിയായ ഉത്തര്‍ പ്രദേശ് ഡിഫന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇടനാഴിയില്‍ സ്ഥാപിക്കുന്ന ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ സംവിധാനവും പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും.