ഹിന്ദുത്വവല്‍ക്കരണത്തിനെതിരേ ഐക്യനിര ഉയരണം: പോപുലര്‍ ഫ്രണ്ട്, പോപുലര്‍ ഫ്രണ്ട് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു
പാര്‍ലമെന്റിലെ രാഷ്ട്രീയ മേല്‍ക്കോയ്മ ദുരുപയോഗം ചെയ്തുകൊണ്ട് രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിക്കാനും മുസ്‌ലിം സമുദായത്തെ അന്യവല്‍ക്കരിക്കാനുമുള്ള സംഘപരിവാര നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കേണ്ടതുണ്ട്.
കോഴിക്കോട്: ജനാധിപത്യ സംവിധാനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും ദുര്‍ബലപ്പെടുത്തിക്കൊണ്ട് രാജ്യത്തെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ചുകൊണ്ട്, ജനകീയ പ്രതിരോധത്തിന്റെ ഐക്യനിര ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. പാര്‍ലമെന്റിലെ രാഷ്ട്രീയ മേല്‍ക്കോയ്മ ദുരുപയോഗം ചെയ്തുകൊണ്ട് രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിക്കാനും മുസ്‌ലിം സമുദായത്തെ അന്യവല്‍ക്കരിക്കാനുമുള്ള സംഘപരിവാര നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കേണ്ടതുണ്ട്. ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരേ അതിശക്തമായ ബഹിഷ്‌കരണം തീര്‍ത്ത പോരാട്ട പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളത്. പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും അടക്കമുള്ള ഫാഷിസ്റ്റു ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ, ചെറുത്തുനില്‍പ്പിന്റെ പുതിയ പോര്‍മുഖം തുറക്കാന്‍ പോപുലര്‍ ഫ്രണ്ട് മുന്നണിയില്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പുത്തനത്താണി മലബാര്‍ ഹൗസില്‍ ചേര്‍ന്ന സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ടേമിലേക്കുള്ള സംഘടനയുടെ ജില്ലാ ഭാരവാഹികളെ അദ്ദേഹം പ്രഖ്യാപിച്ചു.
ജില്ല, പ്രസിഡന്റ്, സെക്രട്ടറി ക്രമത്തില്‍: തിരുവനന്തപുരം സൗത്ത്: എ എം നിസാറുദ്ദീന്‍ ബാഖവി, നവാസ് എസ്. തിരുവനന്തപുരം നോര്‍ത്ത്: ഇ സുല്‍ഫി, നവാസ് ഖാന്‍ എ. കൊല്ലം: സിദ്ദീഖ് റാവുത്തര്‍ എസ്, നൗഫല്‍ ജെ ആര്‍. പത്തനംതിട്ട: എസ് സജീവ്, സാദിഖ് അഹമ്മദ് പി. ആലപ്പുഴ: നവാസ് പി എ, നാസര്‍ എച്ച്. കോട്ടയം: സുനീര്‍ മൗലവി കെ എച്ച്, സൈനുദ്ദീന്‍ ടി എസ്. ഇടുക്കി: നൗഷാദ് ടി എ, അന്‍വര്‍ മൗലവി. എറണാകുളം: എം കെ അശ്‌റഫ്, അറഫ മുത്തലിബ് കെ എം. തൃശൂര്‍: കെ കെ ഹുസൈര്‍, സിദ്ദീഖുല്‍ അക്ബര്‍ ഐ ബി. പാലക്കാട്: സി അബ്ദുന്നാസര്‍ മൗലവി, എം സി കബീര്‍. മലപ്പുറം വെസ്റ്റ്: കെ മുഹമ്മദാലി, വി കെ അബ്ദുല്‍ അഹദ്. മലപ്പുറം സെന്‍ട്രല്‍: പി പി റഫീഖ്, കെ വി അബ്ദുല്‍ കരീം. മലപ്പുറം ഈസ്റ്റ്: സിറാജ് വി, അബ്ദുസമദ് പി. കോഴിക്കോട് സൗത്ത്: കെ ഫാഇസ് മുഹമ്മദ്, സജീര്‍ കെ. കോഴിക്കോട് നോര്‍ത്ത്: അബ്ദുല്‍ റഷീദ് എം വി, എ പി അബ്ദുല്‍ നാസര്‍. വയനാട്: ടി കെ അബ്ദുസമദ്, എസ് മുനീര്‍. കണ്ണൂര്‍: എ പി മഹ്മൂദ്, സി എം നസീര്‍. കാസര്‍ഗോഡ്: സി ടി സുലൈമാന്‍, ഹാരിസ് മൗലവി ടി കെ.
ഭാരവാഹി സംഗമം സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, ദേശീയ സമിതി അംഗം എം അബ്ദുസമദ്, സംസ്ഥാന സെക്രട്ടറിമാരായ എ അബ്ദുല്‍ സത്താര്‍, പി കെ അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.